നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ (2)
വിരഹ നൊമ്പര തിരിയിൽ പൂവ് പോൽ
വിടർന്നൊരു നാളം എരിഞ്ഞു നിൽക്കുന്നു
(നിറങ്ങൾ...)
ഋതുക്കളോരോന്നും കടന്നു പോവതിൻ
പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ
നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണിൽ ഉതിർന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമായ്
പവിഴ ദ്വീപിൽ ഞാനിരിപ്പതെന്തിനോ
(നിറങ്ങൾ...)