തിം തിനധിം

തിം തിനധിം തിംതിനധിം വേടൻ തിത്തൈ
നീയേതൊരു കാനന വേടൻ
മഞ്ഞപ്പുന്ന മറഞ്ഞു നിന്ന് മുളം പൂവിൻ മൊട്ടു കൊണ്ട്
മങ്കമാരെയമ്പെറിയും കാനനവേടൻ (തിം തിനധിം ..)

മുളം തണ്ടിൽ തേനുണ്ടോ കാനന വേടാ
മുത്തുമാറിൽ ചൂടോണ്ടോ കാനന വേടാ
കാറ്റടിക്കുമ്പോ കിടു കിടുങ്ങണു കിളുന്നു വേടത്തി
കാട്ടുചുള്ളികൾ പെറുക്കികൂട്ടി
തീ കായെടീ വേടത്തീ ((തിം തിനധിം ..)

കരിങ്കോടി മുണ്ടു ചുറ്റും മംഗലം കുന്നിൽ
കാടു വാഴും തെയ്യത്തിൻ തെക്കനാം കുന്നിൽ
നിലാവുദിക്കുമ്പോ കുളിരു കോരണ
കറുത്ത വേടത്തി
നാളെ നമ്മുടെ തീയാട്ടത്തിനു
നൊയമ്പു നോക്കടീ വേടത്തീ (തിം തിനധിം ..)