മാനത്തെ ഹൂറി പോലെ

മാനത്തെ ഹൂറി പോലെ
പെരുന്നാള്‍ പിറ പോലെ
മനസ്സുണര്‍ത്തിയ ബീവി
മുത്തമൊന്നു തരുവാന്‍ ഞാന്‍
എത്ര നാളായ് കൊതിക്കുന്നു
മുത്തേ മുഹബ്ബത്തിന്റെ തത്തേ
(മാനത്തേ..)

എരി തീയിലൊരിക്കലും എറിയില്ല നിന്നെ
പോകാം ഒന്നായ് മയിലാളേ
പുറപെടാം ഒരുങ്ങു നീ മധുമൊഴിയാളെ
വാഴാം ദുബായിലെന്നുമേ
( മാനത്തെ..)

പവിഴങ്ങള്‍ തിളങ്ങുന്ന മണിയറയില്‍
പതഞ്ഞത്തര്‍ ഒഴുകുന്ന മലര്‍ മഞ്ചത്തില്‍
മണിമാരനിരിപ്പുണ്ട് കിനാക്കളുമായ്
മദനപ്പൂമധു മുത്തിക്കുടിക്കൂ ബീവി
മലര്‍മൊഴിയാളെ മാനസം മധുരിതമാക്കി നീ
പുതുമലരാലെ ജീവിതം പുളകിതമാക്കി നീ
പൂവെ തേന്‍ നീ താ..ഓഹോ
( മാനത്തെ..)