പൂർണ്ണേന്ദു രാത്രി

പൂർണ്ണേന്ദു രാത്രി പോൽ സുഷമാംഗിയോ
മെയ്യിൽ പൂകൊണ്ടു മൂടുന്ന ഋതു ഭംഗിയോ

കടക്കണ്ണിലനുരാഗ മത്സ്യങ്ങളോ
നിന്റെ കവിളിന്മേൽ മഴവില്ലിൻ നഖ ചിത്രമോ
അധരത്തിൽ മധുരിക്കും തിരുവമൃതോ
പൂത്തൊരമ്പല തുളസി തൻ പരിശുദ്ധിയോ
പൂർണ്ണേന്ദു രാത്രി പോൽ സുഷമാംഗിയോ
മെയ്യിൽ പൂ കൊണ്ടു മൂടുന്ന ഋതു ഭംഗിയോ

നിറമാറിൽ സുഗന്ധിയാം കുളിർ ചന്ദനം
ഇലക്കുറി അണിയുന്ന നവ യൌവനം
നിറമാറിൽ സുഗന്ധിയാം കുളിർ ചന്ദനം
ഇലക്കുറി അണിയുന്ന നവ യൌവനം
അണിമുത്തു കിലുങ്ങുന്ന കളമൊഴിയും
അണിമുത്തു കിലുങ്ങുന്ന കളമൊഴിയും
ഹംസ ഗമനത്തിൽ തുളുമ്പുന്ന നടയഴകും
പൂർണ്ണേന്ദു രാത്രി പോൽ സുഷമാംഗിയോ
മെയ്യിൽ പൂ കൊണ്ടു മൂടുന്ന ഋതു ഭംഗിയോ

നൃത്ത ശിലാമണി ശില്പമിണങ്ങിയ ജ്യോതിസ്സ്
പുഷ്പ ശിഖാമണി മുത്തുകൾ ചാർത്തിയ തേജസ്സ്
നഗ്ന നഖേന്ദു മരീചികൾ ചൂടിയൊരോജസ്സ്
നൃത്തകലാത്മക വർഷമൊരുക്കിയ സ്രോതസ്സ്
അമ്പര ചുഴികൾ കൊണ്ട് കാമ മലരമ്പു തീർത്തിടും
അമ്പര ചുഴികൾ കൊണ്ട് കാമ മലരമ്പു തീർത്തിടും
നീ ഭ്രമര രാഗ വിഹംഗമായ്
തെയ് തിത്തെയ് വര വർണ്ണിനിമാരുടെ വിലാസ ലാസ്യമൊടെ
നൃത്തം നിൻ നൃത്തം അതിൽ മുത്തം എൻ ചിത്തം
നൃത്തം നിൻ നൃത്തം അതിൽ മുത്തം എൻ ചിത്തം

മയിൽ പീലി വിരിക്കൂ ചിലങ്കകളേ
മുൻപിൽ തിരുമുൻപിൽ
മലരമ്പൻ കരിമ്പമ്പാൽ
മാറിൽ എയ്യുന്ന നിമിഷം
കരളിലും കനവിലും
കതിരിടും മധുരിത തരമൊരു കുളിരൊളി