ഉഷസ്സേ ഉഷസ്സേ
ഉദിക്കൂ വേഗമുദിക്കൂ
മനസ്സേ പൂപോലെ ചിരിക്കൂ (ഉഷസ്സേ.. )
മുത്തിലും മുള്ളിലും ചവുട്ടിനടന്നപ്പോള്‍
മുറിഞ്ഞിട്ടുണ്ടാവാം - പാദം
മുറിഞ്ഞിട്ടുണ്ടാവാം
മന്ത്രകോടികൊണ്ടതു നീ മറയ്ക്കൂ
മധുവിധുമണിയറ അലങ്കരിക്കൂ
കിളിര്‍ത്തുവല്ലോ - കിനാക്കള്‍
കിളിര്‍ത്തുവല്ലോ (ഉഷസ്സേ.. )
തിരകളും ചുഴികളും മുറിച്ചു കടന്നപ്പോള്‍
തളര്‍ന്നിട്ടുണ്ടാവാം ആ മെയ്
തളര്‍ന്നിട്ടുണ്ടാവാം
മന്ദഹാസംകൊണ്ടതു നീ പൊതിയൂ
മകരന്ദചഷകങ്ങൾ നിറച്ചുവെയ്ക്കൂ
തളിര്‍ത്തുവല്ലോ - വികാരം
തളിര്‍ത്തുവല്ലോ (ഉഷസ്സേ.. )