കുടിക്കൂ കുടിക്കൂ

Title in English
Kudikkoo Kudikkoo

കുടിയ്ക്കൂ കുടിയ്ക്കൂ പുതിയ വീഞ്ഞിത് കുടിയ്ക്കൂ
തുടുക്കട്ടെ മനസ്സും മജ്ജയും
അസ്ഥിയും ഞരമ്പും തുടുക്കട്ടേ
കുടിയ്ക്കൂ കുടിയ്ക്കൂ

നീലമൽസ്യങ്ങളായ്‌ മധുചഷകങ്ങളിൽ
നീന്തിക്കളിക്കട്ടെ നിൻ മിഴികൾ
കൂത്തു പറക്കട്ടെ കടിഞ്ഞാണൂരിയ
കുതിരകൾ പോലെ വികാരങ്ങൾ
ഒരു മദിരോൽസവമാക്കൂ ജീവിതം
ഓമർഖയ്യാമിനെപ്പോലെ
കുടിയ്ക്കൂ കുടിയ്ക്കൂ

Year
1973

പ്രണയകലാവല്ലഭാ വല്ലഭാ

Title in English
Pranayakalaa Vallabhaa

പ്രണയകലാ വല്ലഭാ വല്ലഭാ മുഖ
പ്രസാദമിനിയും ചാർത്തിക്കൂ
പ്രഥമരാത്രിയല്ലേ - നമ്മുടെ
പ്രമദരാത്രിയല്ലേ
(പ്രണയ..)

മുളച്ചൂ മുളച്ചു വന്ന യൗവനം പണ്ടു നിൻ
മുല്ലപ്പൂം തഴ കൊണ്ടു മുറിഞ്ഞ നാളിൽ
അന്നു മോഹങ്ങൾ പ്രതീക്ഷിച്ചിരുന്നതീ
ആദ്യത്തെയാശ്ലേഷസുഖത്തിനല്ലേ
ധന്യയായീ ഞാൻ ധന്യയായീ
(പ്രണയ..)

പൊടിച്ചു പൊടിച്ചു നിന്ന ലജ്ജകൾ ഇന്നു നിൻ
പൊന്നുംകൈ നഖം കൊണ്ട് വിടർന്ന നേരം
എന്റെ സ്വപ്നങ്ങൾ ഉറങ്ങാതിരുന്നതീ
ഏകാന്ത സംഗമസുഖത്തിനല്ലേ
ധന്യയായീ ഞാൻ ധന്യയായീ
(പ്രണയ..)

Year
1973

മൃഗം മൃഗം

Title in English
Mrugam Mrugam

മൃഗം മൃഗം ക്രൂരമൃഗം
മനുഷ്യനിപ്പോഴും വന്യമൃഗം
മൃഗം മൃഗം ക്രൂരമൃഗം

അവനു ചൂടാന്‍ പൂവുകള്‍ നല്‍കി
പ്രപഞ്ചശില്‍പി
അവന്റെ വഴിയില്‍ പുലരികള്‍ തീത്തു
പ്രപഞ്ചശില്‍പി
പൂക്കളവൻ ചൂടിയെറിഞ്ഞു
പുലരികളൂതിയണച്ചു
അവന്റെ ദാഹം ഘാതകദാഹം
അവന്റെ ചരിത്രം സംസ്കാരം - സംസ്കാരം
മൃഗം മൃഗം ക്രൂരമൃഗം

അവനു മേയാന്‍ ഭൂമികൊടുത്തു
പ്രപഞ്ചശില്‍പി
അവനു സഖിയായ്‌ സ്ത്രീയെ തീത്തു
പ്രപഞ്ചശില്‍പി
ഭൂമിയവന്‍ വെട്ടിമുറിച്ചു
പുല്‍കി സ്ത്രീയെ ഞെരിച്ചു
അവനു കാമം ക്രൂരവിനോദം
അവന്റെ കഥയാണിതിഹാസം - ഇതിഹാസം

Year
1973

നായാട്ടുകാരുടെ കൂടാരത്തിൽ

Title in English
Naayattukaarude

നായാട്ടുകാരുടെ കൂടാരത്തിൽ
നാടോടിക്കുയിൽ പണ്ടു പാടാൻ പോയ്‌ - ഒരു
നാടോടിക്കുയിൽ പണ്ടു പാടാൻ പോയ്‌
(നായാട്ടുകാരുടെ..)

കാക്കക്കുയിലിന്നിരുന്നാടാൻ
കാട്ടുമുന്തിരിയൂഞ്ഞാല്
ദാഹം തീർക്കാനിളനീര്
തലചായ്ക്കാൻ തളിർകൂട് - പൊന്നുംതളിർകൂട്ട്‌
മാമ്പു തിന്നു മദം കൂടി
മാരകാകളി കുയിൽ പാടി കൂടെപ്പാടി ചങ്ങാലി
കുടം കൊട്ടി കുളക്കോഴി - കൊച്ചുകുളക്കോഴി
(നായാട്ടുകാരുടെ..)

Year
1973

പർവതനന്ദിനി

Title in English
Parvatha nandinee

പർവതനന്ദിനീ നീ താമസിക്കും
പച്ചിലമാളിക ഞാൻ കണ്ടൂ
പകൽ നീ പശുക്കളെ മേയ്ക്കാനിറങ്ങും
പവിഴപ്പാടങ്ങൾ ഞാൻ കണ്ടൂ
(പർവത..)

അന്തിയ്ക്കു നീ വന്നൂ കുളിയ്ക്കാനിറങ്ങും
ചെന്താമരക്കുളക്കടവിൽ
എന്നെ കണ്ടതിനാലോ - മാനം
കണ്ണടച്ചതിനാലോ മുങ്ങി
ത്തോർത്താതെയൊതുക്കുകൾ കേറി നീ
മുഖം കുനിച്ചു നടന്നൂ - ഇന്നലെ
മുഖം കുനിച്ചു നടന്നൂ
(പർവത..)

Year
1973

റ്റാ റ്റാ താഴ്വരകളേ

Title in English
Tata ... tata ... thaazhvarakale thaaranishakale

റ്റാ..റ്റാ..റ്റാ..റ്റാ
താഴ്വരകളേ താരനിശകളേ
നഗരനിശകളേ
റ്റാ..റ്റാ..റ്റാ..റ്റാ

പച്ചക്കഞ്ചാവിൻ മണമുള്ള കാറ്റ്
പീരുമേട്ടിലെ കാറ്റ് - ഈ
കാറ്റോടും മല കതിരോടും മലമേലേ
കാലും നീട്ടി മലർന്നു കിടന്നാ-
ലതിന്റെ സുഖമൊന്നു വേറെ
ലല്ലല്ല ലല്ലല്ല ലല്ലല്ല....
(റ്റാ..റ്റാ..)

പീലിപ്പൂ കാട്ടി വിളിക്കുന്ന കാട്
നീലത്തേയിലക്കാട് - ഈ
പൂ നുള്ളാൻ വരും വളയിട്ട കൈകൾ തേടി
ചൂളോം കുത്തിയലഞ്ഞു നടന്നാ-
ലതിന്റെ രസമൊന്നു വേറേ
ലല്ലല്ല ലല്ലല്ല ലല്ലല്ല....
(റ്റാ..റ്റാ..)

Year
1973

തെറ്റ് തെറ്റ്

Title in English
Thettu thettu

തെറ്റ് - തെറ്റ്
ഇത് തുടങ്ങിയതെന്നോ എവിടെയോ 
യഹോവയുടെ ശില്പശാലയിലോ 
ഏദന്‍ തോട്ടത്തിലോ (തെറ്റ്.. )

മഗ്ദലനയിലെ തെരുവില്‍ വച്ചോ 
മാലിനീതടത്തില്‍ വച്ചോ 
മാംസം മാംസത്തിനാദ്യത്തെ തെറ്റിന്റെ 
മാദക മധുപാത്രം നല്‍കി - കയ്യില്‍ 
മാദക മധുപാത്രം നല്‍കി 
ആ തെറ്റ് ജയിക്കുന്നു - ചരിത്രം
ആവര്‍ത്തിക്കുന്നു (തെറ്റ്.. )

Film/album

ഇണക്കം പിണക്കം

Title in English
Inakkam pinakkam

ഇണക്കം പിണക്കം ഇതു
മനുഷ്യകഥയുടെ ചുരുക്കം
ഒരുക്കം മുടക്കം ഇത്
പ്രണയകഥയുടെ  തുടക്കം (ഇണക്കം..)

ഋതുക്കൾ വരും മടങ്ങും - മുത്തു
വിതയ്ക്കും തിരിച്ചെടുക്കും (2)
വിരിയും പുഷ്പം കൊഴിയും അതിൻ
സുഗന്ധം കൊണ്ടു നിറയും (2)
ആ സുഗന്ധം നിലനിൽക്കും
ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം..)

ചിരിക്കും വിധി ചിരിക്കും - ദൈവം
ഉറക്കം നടിച്ചിരിക്കും (2)
ജനിക്കും സ്വപ്നം മരിക്കും അതിൻ
മധുരം കൊണ്ട് നിറയും (2)
ആ മധുരം നിലനിൽക്കും
ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം..)

 

Film/album

കുന്നുമ്പുറത്തൊരു മിന്നലാട്ടം

Title in English
Kunnumpurathoru minnalaattam

കുന്നുമ്പുറത്തൊരു മിന്നലാട്ടം
കുഞ്ഞുണരമ്മിണിക്കുഞ്ഞുണര്
കുന്നത്തെ തേവരോ അമ്പിളിമാമനോ
കുഞ്ഞിന്റച്ഛനോ ആരാരോ
(കുന്നുമ്പുറത്തൊരു.. )

കുന്നത്തെ തേവരാണെങ്കിൽ കണ്ടാൽ
കണ്ടെന്നുപോലും നടിക്കൂല്ലാ
കാലുപിടിച്ചാലും കൈകൂപ്പിനിന്നാലും
കണ്ണേലൊന്നു തുറക്കൂല്ലാ
കണ്ണേലൊന്നു തുറക്കൂല്ലാ
(കുന്നുമ്പുറത്തൊരു.. )

അമ്പിളിമാമനാണെങ്കിൽ കണ്ടാൽ
അമ്മിണിക്കുഞ്ഞിനെയറിയൂല്ലാ
പോകുന്നിടത്തൊക്കെ പിന്നാലെ ചെന്നാലും
നേരം വെളുക്കുമ്പോ കാണൂല്ലാ
നേരം വെളുക്കുമ്പോ കാണൂല്ലാ
(കുന്നുമ്പുറത്തൊരു.. )

Film/album

നടന്നാൽ നീയൊരു സ്വർണ്ണഹംസം

Title in English
Nadannaal neeyoru

നടന്നാൽ നീയൊരു സ്വർണ്ണഹംസം 
പൂത്തുവിടർന്നാൽ നീയൊരു പാരിജാതം
നിറച്ചാൽ നീയൊരു പാനപാത്രം
അടുത്തിരുന്നാൽ നീയൊരു രോമഹർഷം 
(നടന്നാൽ.. )

കിടന്നാൽ കട്ടിൽ നിറയും ഈ മുടിയിൽ
കൈവിരലോടുമ്പോൾ - എൻ 
കൈ വിരലോടുമ്പോൾ 
മധുരാംഗീ നീയണിയുന്നതേതൊരു മദനപരാഗം 
മദന പുഷ്പപരാഗം
(നടന്നാൽ.. )

തൊടുമ്പോൾ നാണം പൊതിയും 
ഈ തളിർമെയ് മടിയിലിരുത്തുമ്പോൾ - ഞാൻ
മടിയിലിരുത്തുമ്പോൾ 
മദിരാക്ഷീ നീ പകരുന്നതേതൊരു മധുരവികാരം 
മധുര മൃദുവികാരം
(നടന്നാൽ.. )

Film/album