ജീവിതമാം സാഗരത്തിൽ

ജീവിതമാം സാഗരത്തിൽ ഹൃദയമെന്നൊരു ദ്വീപ്
തിരയടിച്ചാൽ ചെറുതാകും തിരയടങ്ങിയാൽ വലുതാകും
(ജീവിതമാം ...)

കാമദാഹകൊടുങ്കാറ്റിൽ കലികയറും തിരകൾ
മോഹഭംഗ നീർച്ചുഴിയാൽ മുങ്ങിപൊങ്ങും തിരകൾ
ഏതു കാറ്റുമറ്റങ്ങും ഏതു മഴയുമൊടുങ്ങും
എല്ലാം ശാന്തമാകും നേരം
എത്ര വലിയ ലോകം ഇത്ര ചെറിയ ഹൃദയം
(ജീവിതമാം ...)

സർഗ്ഗശക്തി തൻ പ്രഭകൾ സ്വർഗ്ഗമാക്കും തീരം
പുണ്യമോഹപ്പൂവനങ്ങൾ പൂത്തുലയും തീരം
ഏതു പ്രഭയും മറക്കും ഏതു പൂവും കൊഴിയും
എല്ലാം മാഞ്ഞു തീർന്നുവെന്നാൽ
എത്ര വലിയ ദു;ഖം ഇത്ര ചെറിയ മൌനം
(ജീവിതമാം ...)