അമ്മയും നീ അച്ഛനും നീ
ആദ്യം കണ്ട വെളിച്ചവും നീ
അറിവും നീ അഭയവും നീ
അമ്പാടി കൃഷ്ണാ ശ്രീകൃഷ്ണാ (അമ്മയും..)
വിളിക്കുമ്പോൾ ഞങ്ങൾക്കു കാണേണം
വിശക്കുമ്പോൾ ഞങ്ങൾക്കു ചോറുവേണം
അമ്മയുപേക്ഷിച്ച കുഞ്ഞുങ്ങൾ ഞങ്ങൾ
അമ്മിഞ്ഞ കാണാത്ത കുഞ്ഞുങ്ങൾ -
കുഞ്ഞുങ്ങൾ (അമ്മയും..)
മേലോട്ടു നോക്കിയാലാകാശം
താഴോട്ടു നോക്കിയാൽ തരിശുനിലം
താരാട്ടു പാടുവാനാളില്ല
താലോലമാട്ടുവാനാളില്ല - ആളില്ല (അമ്മയും.. )
ഉറങ്ങുമ്പോൾ കൂടെവന്നുറങ്ങേണം
കരയുമ്പോൾ ഞങ്ങൾക്കു പാലുവേണം
അച്ഛനുപേക്ഷിച്ച കുഞ്ഞുങ്ങൾ
ആരോരുമില്ലത്ത പാവങ്ങൾ - പാവങ്ങൾ (അമ്മയും.. )