അരിമുല്ലച്ചെടി വികൃതികാറ്റിനെ
അത്തറു വിൽക്കാനേല്പിച്ചു
നാഴൂരിയത്തറ് കാറ്റെടുത്തു
നാടായ നാടാകെ കടം കൊടുത്തു (അരിമുല്ല..)
പൂക്കാലം പോയപ്പോൾ പൂമണം തീർന്നപ്പോൾ
പൂങ്കാറ്റു മുല്ലയെ കയ്യൊഴിച്ചു (2)
തെമ്മാടിക്കാറ്റിന്റെ ഭാവം കണ്ടിട്ട്
തേന്മുല്ല മൂക്കത്തു വിരലു വെച്ചു
അരിമുല്ലച്ചെടി വികൃതികാറ്റിനെ
അത്തറു വിൽക്കാനേല്പിച്ചു
തക്കം നോക്കി തെന്നൽ ചെടിയുടെ
തളിരുകൾ നുള്ളി തറയിലിട്ടു (2)
മലർമുല്ലച്ചെടിയുടെ മാറിൽ തെന്നൽ
മഴയുടെ അമ്പുകൾ തോടുത്തു വിട്ടു
അരിമുല്ലച്ചെടി വികൃതികാറ്റിനെ
അത്തറു വിൽക്കാനേല്പിച്ചു
കാറ്ററിയാതെ കാടറിയാതെ
കാലം മാറി കഥ മാറി (2)
കുടമുല്ല പൂത്തു മണം പാറി
കാറ്റിനു വായിൽ കൊതിയൂറി (അരിമുല്ല..)