സൂര്യകാന്ത കല്പടവിൽ

സൂര്യകാന്ത കല്‍പ്പടവില്‍
ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ
സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
സ്വയംപ്രഭേ സന്ധ്യേ ഉറക്കൂ - ഉറക്കൂ
(സൂര്യകാന്ത.....)

ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
ശ്രീമംഗലയായീ
പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു
പൂണാരമണിയാറായീ
കാറ്റേ - കടലേ കയ്യെത്തുമെങ്കിലാ
കവിളക്കിന് തിരിതാഴ്ത്തൂ - തിരിതാഴ്ത്തൂ
(സൂര്യകാന്ത.....)

സിന്ദൂരപുഷ്പപരാഗങ്ങള്‍ ചാര്‍ത്തി നീ
സീമന്തിനിയായീ
അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍
ആശ്ലേഷമാ‍കാറായീ
കാറ്റേ - കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
കല്‍പ്പകപ്പൂമഴ ചൊരിയൂ - മഴ ചൊരിയൂ
(സൂര്യകാന്ത.....)