പച്ചമലയിൽ പവിഴമലയിൽ (സന്തോഷം)

പച്ചമലയില്‍ പവിഴമലയില്‍ 
പട്ടുടുത്ത താഴ്വരയില്‍ ‍
കണ്ടുമുട്ടി പണ്ടൊരിക്കല്‍ ‍
രണ്ടു കൃഷ്ണമൃഗങ്ങള്‍ 
(പച്ചമലയില്‍... )

വര്‍ഷമയൂരം പീലിവിടര്‍ത്തും
വൃക്ഷലതാ ഗൃഹങ്ങളില്‍ 
മെയ്യും മെയ്യുമുരുമ്മി നടന്നു
മേഞ്ഞുമേഞ്ഞു നടന്നു - കാട്ടില്‍ 
മേഞ്ഞുമേഞ്ഞു നടന്നു
(പച്ചമലയില്‍... )

ഇണയുടെ കണ്ണില്‍ കൊമ്പുകളാല്‍ പ്രിയന്‍ 
ഇളനീര്‍ കുഴമ്പെഴുതിച്ചു
നീലക്കറുകമ്പൂ ചൂടിച്ചു വേളിയും നിശ്ചയിച്ചു
(പച്ചമലയില്‍..)

വൃശ്ചികരാവില്‍ പുഴയുടെ കരയില്‍ 
വെള്ളമണല്‍ പുറങ്ങളില്‍
സ്വപ്നം കണ്ടുമയങ്ങിയുണര്‍ന്നു
സ്വര്‍ഗ്ഗവാ‍തില്‍ തുറന്നു - സ്നേഹം
പുഷ്പവൃഷ്ടി ചൊരിഞ്ഞൂ
(പച്ചമലയില്‍ ...)