കാലം ശരത്കാലം

കാലം ശരത്കാലം
കാനനച്ചോലകൾ പൂ കൊണ്ടു നിറയുന്ന കാലം (കാലം..)

ശരത്കാലം കാമുകർക്കനുകൂലം
താരിനെ തളിരിനെ തളയിട്ട വള്ളികളെ
മാറി മാറി പുൽകി വരും
തണുത്ത കാറ്റേ നിന്നെ
പൂമ്പൊടിയിലിറുക്കുവാൻ
പൂമണത്തിൽ പൊതിയുവാൻ
ഭൂമിദേവിക്കിപ്പൊഴും മോഹം
കാമുകരേ യുവകാമുകരേ ഇതു
കാമദേവനുണരുന്ന യാമം (കാലം..)

മാറിലും മിഴിയിലും മദനപ്പൂങ്കവിളിലും
മാറി മാറിക്കണ്ണെറിയും വെളുത്ത വാവേ നേർത്ത
മൂടുപടത്തുകിൽ കൊണ്ട് മൂടിയിട്ടും മൂടിയിട്ടും
ഭൂമിദേവിക്കിപ്പൊഴും നാണം
കാമുകരേ യുവകാമുകരേ ഇതു
കാമദേവനുണരുന്ന യാമം (കാലം..)