മാൻ കിടാവേ

മാൻ കിടാവേ മാൻ കിടാവേ
മനസ്സിനുള്ളിലിതെന്താണ്
മനസ്സിനുള്ളിലിതെന്താണ്

മയങ്ങിയുണരും മണിക്കിനാവുകൾ
മന്ത്രം ചൊല്ലണ ശീലാണ് (2)
മാൻ കിടാവേ മാൻ കിടാവേ
മനസ്സിനുള്ളിലിതെന്താണ്
മനസ്സിനുള്ളിലിതെന്താണ്

പൂജക്കൊരുക്കിയ പൂപ്പാലികയിൽ
പുളകം നൽകിയ മാലയുമായ് (2)
ഒളിച്ചു കയറിയിരുന്നപ്പോളൊരു
വളകിലുക്കം കേട്ടൂ ഞാൻ
വളകിലുക്കം കേട്ടൂ ഞാൻ (ഒളിച്ചു....)
ആ..ആ..ആ.ആ (മാൻ കിടാവേ ...)

കമ്പിളി മുണ്ടും ഞൊറിഞ്ഞുടുത്തൊരു
കറുകക്കുടിലിലിരിക്കാം ഞാൻ (2)
പണ്ടു ശകുന്തള പാടിയ കഥകൾ
പകർന്നു തരുമോ കാതുകളിൽ (2)
വസന്ത പൌർണ്ണമി നാളെ നമുക്കൊരു
വിളയ്ക്കു വെയ്ക്കും കാടുകളിൽ
വിളയ്ക്കു വെയ്ക്കും കാടുകളിൽ  (വസന്ത...)(മാൻ കിടാവേ ..)