പണ്ട് ഞാനൊരു പൗർണ്ണമി

പണ്ടു ഞാനൊരു പൌർണ്ണമി കണ്ടു
നിൻ മൃദു മൊഴി കേൾക്കേ
പണ്ടു ഞാനൊരു പൌർണ്ണമി കണ്ടു
നിൻ മൃദു മൊഴി കേൾക്കേ

ഇന്നു ഞാനൊരു മണി മുത്തു കണ്ടു
ജീവനിൽ കുളിരോടെ
ജീവനിൽ കുളിരോടെ
കണ്ണുകളില്ലാതെ കണ്ണുകളില്ലാതെ
കണ്ണുകളില്ലാതെ കണ്ണുകളില്ലാതെ

ഏഴാം കടലിന്നക്കരെ നിന്നൊരു മാടപ്രാവ് വരുമ്പോൾ
ഏതോ ഗാന വീഥിയിലൂടൊരു മാൻ കിടാവ് വരുമ്പോൾ
ഞാനെൻ കൈകൾ തൊട്ടിലതാട്ടുന്നു (2)
ആരിരാരാരോ ആരാരിരാരോ (2)

തമസ്സിൽ മുങ്ങിയൊരാ പ്രാണനിൽ
നീയെന്നും ഉഷസ്സായ് നിൽക്കുന്നു
നിന്നുദരത്തിൽ എൻ ആത്മാവിൻ
സ്പന്ദനങ്ങൾ കേൾക്കുന്നു
നാളെ തെളിയും എൻ പ്രതി രൂപത്തെ(2)
എൻ മിഴിയാൽ കാണാൻ ആവുകയില്ലല്ലോ(2)

എന്നുമെന്നും തേടുന്നു ഞാനെൻ ദേവനെ
എന്നും എന്റെ മാനസം വാഴും നാഥനെ
പാത തോറും പതിയുമെന്റെ കൺകൾ കാണില്ലേ
പിടയുമെന്റെ നെഞ്ചിലുണരും നാദം കേൾക്കില്ലേ
നാദം കേൾക്കില്ലേ
എന്നുമെന്നും തേടുന്നു ഞാനെൻ ദേവനെ