പുത്തൻ വലക്കാരേ

പുത്തൻ വലക്കാരേ പുന്നപ്പറക്കാറേ
പുറക്കാട്ട് കടപ്പുറത്ത്
ചാകര ചാകര ചാകരാ

ഇടവപ്പാതിക്കോളു കഴിഞ്ഞ്
കടലിന്നക്കരെ മാനം തെളിഞ്ഞ്
കൊതിച്ച് കൊതിച്ച് കൊതിച്ചിരുന്ന
ചാകര ചാകര ചാകരാ

കാണാപ്പൂ മീനിനു പോകണ തോണിക്കാരാ
മാനത്തെ പൊൻ‌വല വീശണ തോണിക്കാരാ
തീരത്തെ തിരയിലുറങ്ങണ മീനും പോരാ
താനാനം താളം തുള്ളണ മീനും പോരാ
പാലാഴീന്നിക്കരെയെത്തിയ പൂമീൻ തായോ
പൂവാലൻ ചെമ്മീൻ തായോ ചെമ്മീൻ തായോ

ചാകര കടപ്പുറത്തിനി ഉത്സവമായ് ഹേ
ചാകര തെരപ്പുറത്തിനി മത്സരമായ്
താമര തക്കിളിനൂൽക്കടി പഞ്ചമിയേ
ഓമന പൊൻ‌വല കോർക്കെടീ പൈങ്കിളിയേ
ഓണമായ് ഓണമായ് പൊന്നോണമായ് പൊന്നോണമായ്

ഇന്നല്ലോ നമ്മടെ കടലിനു പൂത്തിരുനാള്
ഇന്നല്ലോ ചോതിനാള് പൂത്തിരുനാള്
നാടോടിപ്പാട്ടുകൾ പാടണ വാനമ്പാടീ
നീയേഴാംകടലിന്നക്കരെ നൃത്തം കണ്ടോ
ആടമ്മേ വഞ്ചികളങ്ങനെ ആടമ്മാനം
ആടമ്മേ അത്തിലുമിത്തിലുമാടമ്മാനം

ചാകര വല നിറയണ് പൊന്നയിലാ ഹേ
ചാകര മടി കിലുങ്ങണ് പൊന്നളിയാ
പോയി വാ പടിക്കെ നിക്കണ മാളോരേ
പോയി വാ കടം തരാനിനി മീനില്ലാ - ഏലയ്യ
ഏലയ്യ ഏല എലയ്യ ഏല ഏലയ്യാ ...

Submitted by Achinthya on Sun, 04/05/2009 - 05:09