പൂ വിരിഞ്ഞല്ലോ അതു തേൻ കിനിഞ്ഞല്ലോ

പൂ വിരിഞ്ഞല്ലോ അതു തേൻ കിനിഞ്ഞല്ലോ
മണം പരന്നല്ലോ മദം
നുകർന്നാടാനായ്
കാമുകൻ പറന്നണഞ്ഞപ്പോൾ
ആ മലർ നീയായ് മാറുന്നൂ
നർത്തകിയാകുന്നൂ
ഏപ്രിൽ ലില്ലീ പ്രണയക്കുളിരെൻ മാറിൽ ചാർത്തും
ഏപ്രിൽ ലില്ലീ നീ
(പൂ വിരിഞ്ഞല്ലോ)

നിലാവിലോ കിനാവിലോ നീയെൻ
മുന്നിൽ വന്നൂ
സുഗന്ധമായ് നിരന്തരം നീയെന്നുള്ളിൽ വാണൂ
നിന്റെ
തലയിണപ്പട്ടിൽ എന്നുമെൻ തല ചായ്ക്കാൻ (2)
കൊതിക്കുന്നു മദിക്കുമെൻ ആവേശം
അടങ്ങുമോ
( പൂ വിരിഞ്ഞല്ലോ)

ഉലഞ്ഞുവോ ഉതിർന്നുവോ നിൻ
പൊന്നരഞ്ഞാണം
പിണങ്ങുമോ പിടയ്ക്കുമോ നിൻ പാദപ്പൊൻ താളം (2)
നിന്റെ
പൂവിരിപ്പട്ടിൽ ഒരു പൊൻ നൂലായ് മാറാൻ
കൊതിക്കുന്നൂ കൊതിക്കുമെൻ
മോഹാഗ്നി അടങ്ങുമോ
(പൂ വിരിഞ്ഞല്ലോ)

Submitted by Achinthya on Sun, 04/05/2009 - 05:53