മുട്ടിവിളിക്കുന്നു വാതിലിൽ

മുട്ടി വിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ ഉണരുണരൂ ഉണരുണരൂ
പുത്തനാം രഥമേറി വന്നൂ വസന്തറാണി
ഉദ്യാനപാലകാ ഉണരുണരൂ ഉണരുണരൂ
മുട്ടി വിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ ഉണരുണരൂ ഉണരുണരൂ

മരതകക്കാടുകള്‍ ആയിരമായിരം
നവരത്നമണിദീപം കൊളുത്തിവെച്ചൂ (2)
പരിമളതൈലം പൂശി പവിഴമല്ലികള്‍ കൈയ്യില്‍
പനിനീര്‍ വിശറിയേന്തി ഒരുങ്ങിയല്ലോ - ഒരുങ്ങിയല്ലോ
മുട്ടി വിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ ഉണരുണരൂ ഉണരുണരൂ

സ്വപ്നവൃന്ദാവനത്തില്‍ പൂവിറുക്കുവാന്‍ വന്ന
അപ്സരരമണിയാണീ വസന്തം (2)
മുഗ്ധമാം പ്രേമത്തിന്റെ മുത്തുക്കുടയുമായി
എത്തുക നീയിവളെ എതിരേല്‍ക്കുവാന്‍ 
മുട്ടി വിളിക്കുന്നു വാതിലില്‍ മധുമാസം
ഉദ്യാനപാലകാ ഉണരുണരൂ ഉണരുണരൂ

Submitted by Achinthya on Sun, 04/05/2009 - 19:00