നാടൻപാട്ടിലെ മൈന

നാടന്‍ പാട്ടിലെ മൈന
നാടോടിപ്പാട്ടിലെ മൈന
നാടന്‍ പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍പ്പന്തലിനുള്ളില്‍
എന്നെ കണ്ടാലോ കൂടെ വന്നാലോ
ഓ..(നാടന്‍..)

മനസ്സിലെ പിച്ചകവാതിൽ
പിച്ചക വാതിൽ തുറക്കും
മയങ്ങുന്ന കുത്തുവിളക്കും
മുത്തുവിളക്കും കൊളുത്തും
ഇരുട്ടിൻ കൽക്കരിച്ചുണ്ടിൽ
ശില്പങ്ങൾ സ്വപ്നങ്ങൾ
എന്നെ മറന്നാലോ
അന്നു മറന്നാലോ
(നാടൻ..)

കിനാവിലെ കീർത്തനക്കമ്പികൾ
കൈനഖം കൊണ്ട് തുടിക്കും
ഞരമ്പിലെ ചൂടുകൾ നൽകും
ചുംബനം നൽകും വിടർത്തും
വികാരം നാദമായ് മാറ്റും
മൗനങ്ങൾ മോഹങ്ങൾ
എന്നെ മറന്നാലോ
അന്നു മറന്നാലോ
(നാടൻ..)

ഇരുണ്ടൊരു ചക്രവാളത്തില്‍
കാഞ്ചനസൂര്യന്‍ ഉദിക്കും
ഇതുവരെ പൂത്തുകാണാത്തൊരു പൗര്‍ണ്ണമിത്തിങ്കള്‍ ചിരി‍ക്കും
വെളിച്ചം പീലി വിടര്‍ത്തും
തീരങ്ങള്‍ യാമങ്ങള്‍
എന്നെ മറന്നാലോ
അന്നു മറന്നാലോ
(നാടന്‍..)

Submitted by Achinthya on Sun, 04/05/2009 - 19:12