(3000 വർഷങ്ങൾക്കു മുമ്പു ചേരനാടിനു ഉണ്ടായിരുന്ന ഒരു സുവർണ യുഗത്തെ പറ്റി തലമുറകൾ തുടർച്ചയായി പറഞ്ഞു കൈ മറിഞ്ഞു വന്ന വിവരങ്ങൾ അടങ്ങിയ ഈ പാട്ട് നമുക്ക് ഒരു അമൂല്യ സമ്പത്താണ്. ഭാഷ കരുപ്പിടിച്ച കാലം മുതൽ നാലു നൂറ്റാണ്ടിനു മുമ്പു വരെയുള്ള ഭാഷയുടെ പരിണാമങ്ങളിൽ പലതും ഈ പാട്ടിൽ കാണാൻ സാധിക്കും.
1 (മാവേലി നാടു വാണീടും കാലം)
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലേ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കും ഒട്ടില്ല താനും
ആധികൾ വ്യാധികൾ ഒന്നുമില്ലാ
ബ്ബാലമരണങ്ങൾ കേൾക്കാനില്ലാ
പ്പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നു പോലേ
നെല്ലിന്നു നൂറു വിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ട് കാണാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കെയുമൊന്നു പോലേ
ആലയമൊക്കെയുമൊന്നു പോലേ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞു കൊണ്ട്
നാരിമാർ, ബാലന്മാർ, മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം
കള്ളവുമില്ല ചതിയുമില്ലാ
എള്ളോളമില്ലാ പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിന്നു തുല്യമായി
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങ്‌ൾ മറ്റൊന്നുമില്ലാ
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും
2 (ഓണം കൊണ്ടാടൽ)
വേദിയർ വേദവും സംഗീതവും
യാഗാദി കർമോം മുടങ്ങീടാതേ
രക്ഷിച്ചു വാഴുന്ന കാലത്തിങ്കൽ
മാവേലിയെന്നൊരു രാജാവല്ലോ
മാനുഷരോടൊന്നരുളിച്ചെയ്തു
മാതേവർ തന്റെ തിരുനാളല്ലോ
തിരുനാളാകുന്ന തിരുവോണങ്ങൾ
നിങ്ങളെല്ലാരും അനുസരിപ്പിൻ
അങ്ങനെയോണം കഴിയും കാലം
തൃക്കാക്കര ദേവനോണം കാണാൻ
പോകണമെന്നു പുറപ്പെട്ടാറെ
ബാലന്മാർ വൃദ്ധന്മാർ മറ്റുള്ളോരും
തൃക്കാക്കരയ്ക്കു വഴിനടന്നൂ..
.............................................................
3 (മാവേലിയുടെ ചട്ടം)
……………………………………………
ദുഃഖത്തിനേതും പൊരുളില്ലെന്നു
എന്നതു കേട്ടോരു മാവേലിയും
മാനുഷരോടായരുളിച്ചെയ്തു
"ഇന്നു തുടങ്ങി നാമെല്ലാരും
ഇല്ലങ്ങൾ തോറും അലങ്കരിച്ചു
ചെത്തിയടിച്ചു മെഴുകിത്തേച്ച്
നൽത്തറയിട്ടു കളമെഴുതി
തുമ്പപ്പൂ തൊട്ടുള്ള പൂക്കളെല്ലാം
അൻപോടണിത്തറ തന്നിൽ ചാർത്തീ
പത്തു നാൾ മുൻപു വന്നത്തം തൊട്ടു
എത്രയും ഘോഷങ്ങൾ എന്നേ വേണ്ടൂ"
ആർത്തു വിളിച്ചുമലങ്കരിച്ചും
ഉത്രാടമസ്തമിച്ചീടും നേരം
മാതേവരേയുമെഴുന്നെള്ളിച്ചു
നാരിമാർ, വൃദ്ധന്മാര്‍ ,മറ്റുള്ളോരും
ആകെ കുളിച്ചവരൂൺ കഴിച്ചൂ
ആഘോഷത്തോടെ വസിച്ചെല്ലാരു
അങ്ങനെത്തന്നെയും തിങ്കൾ തോറും
ഓണങ്ങളോക്കെയുമൊന്നു പോലേ
4 (മാവേലി പോയതിനു ശേഷം)
മാവേലി മണ്ണുപേക്ഷിച്ച നേരം
മായവൻ നാടു വാണീടും നേരം
മാവേലി ഓണം മുടങ്ങിയല്ലോ
....................................
ആക്കഥ കേട്ടൊരു മാവേലി യും
ഖേദിച്ചു തന്റെ മനസ്സുകൊണ്ടു
ചോദിച്ചു മായവനോടുമപ്പോൾ
....................................
"എന്നുടെ നാടുമടക്കം ചെയ്തു
ഞാനുമുപേക്ഷിച്ചിരുന്ന ശേഷം
മാനുഷരൊക്കെ വലഞ്ഞിതല്ലോ
ദേവകീനന്ദന വാസുദേവാ!
അമ്മാവനെക്കൊല ചെയ്തവനേ!
നാരിമാർ പോർമുലയുണ്ടവനേ!
നാരിമാർ കൂറ കവർന്നവനേ!
കാലികൾ മേച്ചു നടന്നവനേ!
കുന്നു കുടയായി ചൂടിയോനേ!
തോഴന്റവിൽ വാരിത്തിന്നവനേ!
മച്ചമ്പിത്തേരു തെളിച്ചവനേ!
മണ്ണളന്നെന്നെ ചതിച്ചവനേ!
കാളിയൻ തന്റെ മദം കളഞ്ഞു
കൽപാന്തകാലത്തൊരാലില മേൽ
ഉൽപ്പന്നമോദം കിടന്നവനേ!
…………………………………
ഇങ്ങനെ വന്നിടാനെന്തു ബന്ധം?"
മാവേലി ചൊന്നതു കേട്ട നേരം
മാനവൻ താനുമരുളിച്ചെയ്തു
"ഖേദിക്ക വേണ്ട നീ മാവേലിയേ!
കാലമൊരാണ്ടിലൊരു ദിവസം
മാനുഷരെ വന്നു കണ്ടുകൊൾക"
……………………………………
"ചിങ്ങമാസത്തിലെ ഓണത്തുന്നാൾ
ഭംഗ്യാ വരുകെ,"ന്നരുളിച്ചെയ്തു.
അങ്ങനെ തന്നെയും വാസുദേവൻ
മായവൻ ധർമജനോടും കൂടി
മംഗലമോടങ്ങിരിക്കും കാലം
ധർമജൻ താനുമരുളിച്ചെയ്തു.
5 (ഓണം കൊണ്ടാടാനുള്ള കൽപന)
"ഭൂപാലകന്മാരും മറ്റുള്ളോരും
ആകവേ കേൾപ്പിൻ ഞാൻ ചൊന്നതെല്ലാം
ചിങ്ങമാസത്തിലെ ഓണത്തുന്നാൾ
മാവേലി താനും വരുമിവിടെ
പണ്ടേതിലേക്കാൾ വിചിത്രമായി
വേണ്ടുന്നതെല്ലാം ഒരുക്കിടേണം"
ചെത്തിയടിച്ചു വഴി നടപ്പാൻ
വെണ്മയിൽ ചേറു നിലങ്ങളെല്ലാം
വെണ്മയിൽ ചെത്തി വെളുപ്പിക്കയും
കുമ്മായം കൊണ്ടു മെഴുകുന്നേരം
...
എതിരന്റെ കമന്റ് :-
സംഘകാലകൃതികളിൽ ഒണം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും സംഘകാലം എട്ടാം നൂറ്റാണ്ടു വരെ ആകാമെന്നതുകൊണ്ട് കൃത്യമായി ഓണാാഘൊഷങ്ങൾ എന്നു തുറ്റങ്ങി എന്നു പറയാന് പറ്റില്ല.9 )ഒ ശതകത്തിൽ ഓണം ആഘൊഷിച്ചതായി തെളിവുകളുണ്ട്. എന്നാൽ. 1400 കളിൽപ്പോലും തമിഴ് കലര്‍ന്ന മലയാളമായിരുന്നു
പാട്ടുകളിലൊക്കെ. (ഉദാ;തിരുനിഴൽമാല) ഓണപ്പാട്ട് പാടിപ്പാടി മലയാളമായതാകാൻ വഴിയുണ്ട്.എങ്കിലും കൃഷ്ണകഥകൾക്ക് ഏറെ പ്രചാരം കിട്ടിയ 15-16 നൂറ്റാണ്ടു കഴിഞ്ഞായിരിക്കനം വിഷ്ണുവിനു പകരം ശ്രീകൃഷ്ണൻ ഈ പാട്ടിൽ കൂടിയത്.കാലാകാലങ്ങലിൽ വന്നുകയറിയ ദൈവങ്ങളുടെ കൂടെ ശിവനും വന്നുകൂടി. "'തൃക്കാക്കരപ്പാ മഹാദേവാ എന്റെ പടിയ്ക്കലും വന്നുപോണേ". വണ്ണാന്മാരുടെ ഓണത്താര്‍ പാട്ടിലും പൊലിപ്പാട്ടിലും പാണപ്പാട്ടിലും ഓണത്തിനു ശിവനെ പ്രകീര്‍ത്തിയ്ക്കുന്നുണ്ട്..
എ.ക.ൻ