കാണാക്കുയിലേ പാടൂ പാടൂ നീ
കാവുകൾ പൂത്തൂ
താഴ്വരയാകെ താഴമ്പൂ ചൂടീ
ആഹാ...ആ.....ആ.....
മഴവിൽക്കൊടി കാവടി അഴകു
വിടർത്തിയ മാനത്തെപ്പൂങ്കാവിൽ
തുമ്പിയ്ക്കും അവളുടെ പൊൻ-
മക്കൾക്കും തേനുണ്ടോ
(മഴവിൽ..)
കദളിപ്പൊൻകൂമ്പിലെ തേനുണ്ടോ
കാട്ടുപ്പൂക്കൾ നേദിച്ച തേനുണ്ടോ
കാവിലമ്മ വളർത്തും കുരുവീ
തരുമോ നിൻ കുഴൽ താമരപ്പൂന്തേൻ
(മഴവിൽ..)
വയണപ്പൂ ചൂടുന്ന കാടേതോ
വാസന്തിപ്പൂ ചൂടുന്ന കാടേതോ
വയലമ്മ വളർത്തും കിളിയേ
തരുമോ നിൻ കുഴൽ താമരപ്പൂന്തേൻ
(മഴവിൽ..)