ഇനിയെന്തു പാടേണ്ടു ഞാന്‍.. എന്റെ
ഉള്ളം തുറന്നൊന്നു കാട്ടുവാന്‍ നിന്‍ മുന്നില്‍
ഇനിയെന്തു പാടേണ്ടു ഞാന്‍...
മനതാരില്‍ നിറയുന്ന മൂക ദുഃഖങ്ങളെ
അറിയുവാനിനിയെന്തു പാടേണ്ടു ഞാന്‍....
ഇനിയെന്തു പാടേണ്ടു ഞാന്‍...
എത്രയോ രാവില്‍ നാം വെണ്ണിലാപൊയ്കയില്‍
മുങ്ങിത്തുടിച്ചുവല്ലോ...
എത്രയോ സന്ധ്യയില്‍ പ്രണയകാവ്യങ്ങള്‍ നാം
മിഴികളാല്‍ കൈമാറിയില്ലേ...
കരയില്ല ഞാന്‍......
കരയില്ല ഞാന്‍ എന്റെ കണ്ണീര്‍വീണു നിന്‍
സ്വപ്നങ്ങള്‍ മായുമെങ്കില്‍....
(ഇനിയെന്തു പാടേണ്ടു ഞാന്‍)
നീയെന്റെ കനവിന്റെ തന്ത്രികള്‍ തഴുകുമ്പോള്‍
ഒഴുകുന്നു സാന്ത്വനഗാനം..
ഏതോ ജന്മത്തില്‍ ഞാന്‍ ചെയ്ത പുണ്യമാം
സ്നേഹാര്‍ദ്ര സംഗീതനാദം..
ഇനി വരില്ലേ......
ഇനി വരില്ലേ എന്റെ ഹൃദയാംബരത്തിലെ
പൂര്‍ണ്ണേന്ദുവായ് വരില്ലേ.....
(ഇനിയെന്തു പാടേണ്ടു ഞാന്‍)
.