കുളിരു പെയ്യുന്ന നീലാംബരം

കുളിരു പെയ്യുന്ന നീലാംബരം
കിളികൾ മൂളുന്ന
ലീലാങ്കണം
കഥകളോരോന്നു കൈമാറിടുമ്പോൾ
കാതിലേതോ
തേൻ‌മഴ....

(കുളിര്...)

അളകങ്ങൾ വീണിളകും നിൻ
കുളിർനെറ്റി
ഞാൻ തഴുകുമ്പോൾ
ഈ നീലക്കൺകൾ തന്നാഴങ്ങളിൽ
ഞാനേതോ മുത്തിന്നായ്
മുങ്ങീടിന്നു
സ്‌നേഹാർദ്രമാനസ നിൻ ഗാനധാരയിൽ
ഞാൻ എന്നെത്തന്നെ
മറക്കുന്നു....

(കുളിര്...)

കുയിൽ പാടും പൂക്കുടിൽ
തോറും
കുടമുല്ല തേൻ‌തിരി നീട്ടി
ആരാരും കാണാതൊളിച്ചിരിക്കാം
നേരം
പുലരുന്ന നേരം വരെ...
നാമൊത്തുചേരുന്നൊരീ നല്ല വേളയിൽ
നാം നമ്മെത്തന്നെ
മറക്കുന്നു...

(കുളിര്...)

Submitted by vikasv on Sun, 04/19/2009 - 02:36