മാനം പൊൻമാനം കതിർ ചൂടുന്നൂ
മോഹം എൻ മോഹം തളിർ ചൂടുന്നൂ
താഴ്വരത്താരയിൽ ശീതളഛായയിൽ
ഹിമകണം വിതറു നീ പവനനിലൊഴുകിവരൂ
(മാനം പൊൻമാനം)
ചിന്തകളിൽ തേൻ പകരും അഴകേ നീ വാ വാ, അഴകുമായ്
എൻ കരളിൽ വന്നുതിരും കവിതേ നീ വാ വാ (ചിന്തകളിൽ)
കവിതതൻ മാധുര്യം എന്നുള്ളിൽ നീ പെയ്‌തു താ
ഗിരികൾതൻ നിരകളിൽ നിഴലുകൾ ഇഴയവേ
(മാനം പൊൻമാനം)
കൽപനയിൽ പൂവിരിക്കും ഋതുവേ നീ വാ വാ, ഋതുമതി-
വാടികളിൽ നിന്നുതിരും കുളിരേ നീ വാ വാ (കൽപന)
കുളിരണിക്കൈകളാൽ സായൂജ്യം നീ നെയ്‌തു താ
കനവുകൾ നിനവുകൾ ചിറകുകൾ അണിയവേ
(മാനം പൊൻമാനം)