ആദ്യരതിനീലിമയിൽ

ആദ്യരതീനീലിമയിൽ
തമ്മിൽ പുൽകും വീചി...
ആത്മാവിൻ നാദം പേറും ആഴി

(ആദ്യരതി)

വിണ്ണിൻ കൈകൾ മണ്ണിൻ നാണം
വാരിച്ചൂടും വേളയിൽ...
ചൊടിയിലെ മധുരിമ പകരൂ
കവിളിലെ കനിമദമരുളൂ സഖീ
നിന്നിലെ താപമെൻ പ്രാണനിൽ

(ആദ്യരതി)

രാവിൻ മൗനം മെല്ലെ മാറ്റും
കാറ്റിൻ ക്രീഡാവേളയിൽ
തിരയുടെ ചിരികളിലൊഴുകൂ
നിശയുടെ വിരികളിൽ വിരിയൂ സഖീ
എന്നിൽ നീ പ്രേമമായ് കാമമായ്

(ആദ്യരതി)

Submitted by vikasv on Sun, 04/19/2009 - 02:42