ഗോപാലികേ നീകണ്ടുവോ

ഗോപാലികേ നീ കണ്ടുവോ
മായാവിയാം എൻ മണിവർണ്ണനെ
(ഗോപാലികേ)
ലീലയാടുമാ ഗോപബാലനെ കണ്ടുവോ മാലിനീ
നീ കണ്ടുവോ രാധികേ (ലീലയാടുമാ
) (ഗോപാലികേ)

തായാടുമമ്പാടി കരുമാടിയെ
ഇനിയെന്തു ചെയ്യേണ്ടു ഞാൻ
(തായാടും)
കലഹമോടൊന്നു കൈപിടിക്കുകിൽ കുതറിയോടിയകലും
പൂങ്കുടിലിനുള്ളിൽ
മറയും.....................
ഒന്നു തൊടുമ്പോൾ പൂവായ് മാറും പീലിക്കതിരായ് ആടും

അവനോ‍ലക്കിളിയായ് പാടും (ഗോപാലികേ)

കാളിന്ദിയഴകോലും കളിത്തോഴി
കാട്ടു
മുളംതണ്ടു കളിത്തോഴൻ (കാളിന്ദി)
കപടവേഷങ്ങൾ ഇളകിയാടുമെൻ യാദവാങ്കണത്തിൽ

അവൻ സൂത്രധാരനല്ലോ....................
മായപ്പൊന്മാനായ് അവനോടും
പൊന്മയിലായ് നടമാടും
തെന്നൽ പീതാംബരമവനണിയും

പപപപ മപനിനിപമ നിപമപ ഗഗഗ -
ഗമരിസ രി പരി
ഗമധനി സസസസ നിസരിസ നിസരിസ നിസരി-രിരി
സരിഗ-ഗഗ ഗമരി-രിരി
നിരിസ..........(ഗോപാലികേ)

Film/album
Music
Lyricist
Submitted by vikasv on Wed, 04/22/2009 - 18:01