രാഗദേവത

രാഗദേവത ദീപം കൊളുത്തും
നീലലോചന നട നീ തുറക്കൂ
ലജ്ജാലഹരിയിലടയും മാമക
സ്വപ്നക്കോവിൽ നട നീ തുറക്കൂ (രാഗദേവത...)

 

നിന്റെ ഭാവനാലോകത്തെ ജയിക്കാൻ
നോമ്പു നോറ്റു തളർന്ന വസന്തം
സ്വർണ്ണരേഖാചിത്രങ്ങളെഴുതും
വർണ്ണ രാജി തൻ കാവ്യങ്ങളെഴുതും
നീയാം യൗവന സന്ദേശകാവ്യം
നിത്യ സുരഭീ സംഗീതമാകും (രാഗദേവത...)


നൃത്തമാടും നിൻ മൃദുസ്മേര ഭംഗി
കോർത്തെടുത്തുള്ള മുത്താരഭംഗി
സപ്തസാഗര തിരമാലകൾ നിൻ
രത്ന ശേഖരം കണ്ടു കൊതിക്കും
നീയാം സൗന്ദര്യ ഭണ്ഡാരമെന്നെ
നിത്യ സമ്പന്നനാക്കുന്നു തോഴീ (രാഗദേവത...)