തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് - ചൊല്ല് ചൊല്ല്
മാന്‍പേടപോലെ മയില്പ്പേടപോലെ
മാനത്തും കാവിലെ മാലാഖപ്പെണ്ണ്
പദ്മരാഗരത്നമാല പവിഴമാലപോലെ...
പാരിജാതപ്പൂവനത്തിന്‍ പൊന്‍ കിനാവുപോലെ..
എന്തിനായി വന്നുവീണൂ നീ
എന്റെ മുന്നില്‍ മിന്നിനിന്നൂ
തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് - ചൊല്ല് ചൊല്ല്
രംഭയായി വന്നു പെണ്ണ് രാവണനെ വീഴ്ത്തീ
മേനകയായ് വന്നുപിന്നെ മാമുനിയെവീഴ്ത്തി
ഇന്നുവന്നെന്‍ കരളുമെയ്തൂ
എന്റെ സുന്ദരീ ഞാനെന്തുചെയ്തൂ
തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് - ചൊല്ല് ചൊല്ല്
കാമദേവന് കാണാതെ കട്ടെടുത്ത മേനീ
കറുത്തവാവുകാണാതെ കടഞ്ഞെടുത്ത വേണി
കണ്ടാല്‍ മനം മാണ്ടുപോകും
ആരും നിന്റെ മുന്നില്‍ വീണുപോകും
തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് - ചൊല്ല് ചൊല്ല്
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page