കവിളത്തു കണ്ണനൊരു കവിത

കവിളത്തു കണ്ണനൊരു കവിത കുറിച്ചു വെച്ചു
കണ്ണീരു വീണതു മാഞ്ഞു
ആനന്ദക്കണ്ണീരു വീണതു മാഞ്ഞു
ചുണ്ടത്തു കള്ളനൊരു പൂവിതൾ നുള്ളി വെച്ചു
ചുടു നെടുവീർപ്പിലതു കൊഴിഞ്ഞു (കവിളത്തു...)

ആലിംഗനത്തിൽ അലിഞ്ഞാടിയ നേരം മുന്നിൽ
ആയിരം പൂക്കണികൾ വിടർന്നു
അനുരാഗവസന്ത തളിരുകൾ നിറഞ്ഞു
പുളകമായവ മെയ്യിൽ പടർന്നു (കവിളത്തു..)

തോരാത്ത സ്വപ്നവർഷം തീരാത്ത രാഗവർഷം
ഓർമ്മയിൽ നിന്നും മായില്ലിനിയും
തിരുനാളിൻ രാത്രിയിൽ
ഉണർന്നിരുന്നതു പോൽ
പെരുമീനുദിക്കുവോളം കഴിഞ്ഞു (കവിളത്തു..)