മംഗലപ്പാല തൻ പൂമണമൊഴുകി

മംഗലപ്പാല തൻ പൂമണമൊഴുകി
മനസ്സിലെ മണിനാഗമിളകി
ഇന്ദ്രവല്ലരീ ലത പോലീ രാവിൽ
എൻ സഖി പൂ ചൂടി മയങ്ങീ  (മംഗല...)

പഞ്ചമി വിളക്കിലെ തിരിയൂതിക്കെടുത്തി
പവിഴപ്പൊന്മേഘങ്ങളുമ്മ വെച്ചുറങ്ങി
ഉറക്കം നടിക്കുമെൻ ദേവിയെയുണർത്താൻ
ഉറക്കെപ്പാടുന്ന രാപ്പാടിയായ് ഞാൻ
ഉണരൂ ഓമനേ ഉണരൂ
ഉതിരുമാപ്പുളകപ്പൂവെനിക്കു തരൂ
എനിക്കു തരൂ (മംഗല...)

മംഗളവാദ്യത്തിലിളം തെന്നലെത്തി
മകരന്ദവതികളിൽ രതിനൃത്തമാടി
ഉണർത്തും ഗാനത്തിൻ രാഗം രചിക്കാൻ
ഉറങ്ങാതെയിരിക്കുന്ന മണിവീണയായ് ഞാൻ
ഉണരൂ ഓമനേ ഉണരൂ
ഉതിരുമാപ്പുളകപ്പൂവെനിക്കു തരൂ
എനിക്കു തരൂ (മംഗല...)