ആ... ആ... ആ.....
പൂന്തട്ടം പൊങ്ങുമ്പോൾ തെളിയുന്ന തൂനെറ്റി (2)
പാതിയായ പൊന്നമ്പിളീ...
റൂഹിന്റെ ദാഹത്തിൻ
കഥചൊല്ലും മിഴിയാൽ നീ
കൊല്ലരുതെന്നെ നീ (റൂഹിന്റെ.. )
വാഹ് വാഹ് വാഹ്...
ഖൽബിൽ പണ്ടേ നീ കൂടി
താക്കോൽ ഞാനും കൈമാറി (ഖൽബിൽ.. )
പിന്നെയെന്തിനീ ഒളിച്ചുകളികൾ
പൂന്തട്ടം (പൂന്തട്ടം പൊങ്ങുമ്പോൾ.. )
തനുവാകെ പൊന്നാണല്ലോ
താരമ്പൻ കളിവീടല്ലോ
പൂമണിമാരൻ വരുമല്ലോ
പുന്നാരക്കാരൻ (തനുവാകെ. )
മോഹം.. മോഹം പൂത്തു നിൽക്കുവതു
നിന്റെയോർമ്മകളിലാണെങ്കിലും
സുറുമയിൽ മുങ്ങുമാ നീല-
ക്കണ്ണുകൾക്കുള്ളിലീ
കള്ളക്കോപം ചൂടുന്നോമന
തീരാത്ത മുഹബ്ബത്തിൻ
തീയിൽ ഞാനെരിയുന്നു
തള്ളരുതെന്നെ നീ
തീരാത്ത മുഹബ്ബത്തിൻ
തീയിൽ ഞാനെരിയുന്നു
തള്ളരുതെന്നെ നീ
ഖൽബിൽ പണ്ടേ നീ കൂടി
താക്കോൽ ഞാനും കൈമാറി (ഖൽബിൽ.. )
പിന്നെയെന്തിനീ ഒളിച്ചുകളികൾ
പൂന്തട്ടം (പൂന്തട്ടം പൊങ്ങുമ്പോൾ.. )
അധരത്തിൽ തേനാണല്ലോ
അടിമുടി പനിനീരാണല്ലോ
മണിയറ മലർമഞ്ചം വിരി ചൂടി
നിൻമേനി തേടി (അധരത്തിൽ.. )
താളം... താളം പൂവിടർത്തു മടിവെച്ചു
പന്തലിൽ വന്നെത്തുമോ
സ്വർണ്ണമാൻ പേടപോൽ വന്നെൻ
കൈ പിടിച്ചോമനേ
എന്നെ സ്വർഗ്ഗം കാണിച്ചീടുമോ
തീരാത്ത മുഹബത്തിൻ
തീയിൽ ഞാനെരിയുന്നു
തള്ളരുതെന്നെ നീ
തീരാത്ത മുഹബത്തിൻ
തീയിൽ ഞാനെരിയുന്നു
തള്ളരുതെന്നെ നീ
ഖൽബിൽ പണ്ടേ നീ കൂടി
താക്കോൽ ഞാനും കൈമാറി (ഖൽബിൽ.. )
പിന്നെയെന്തിനീ ഒളിച്ചുകളികൾ
പൂന്തട്ടം (പൂന്തട്ടം പൊങ്ങുമ്പോൾ.. )
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page