സുഖം സുഖം സുഖരാഗം

സുഖം സുഖം സുഖരാഗം
സ്വരം സ്വരം സ്വരമേളം
ഉണരുകയായ് ഉയരുകയായ്
മധുരമൊരുത്സവ താളം (സുഖം...)

ഒരു പുതിയ പ്രഭാതമായ്
ഉദയ വെയിൽ പൊന്നാട്ടമായ്
നിനവുകളും സ്വർണ്ണമായ്
സങ്കല്പോജ്ജ്വല ഹൃദയം
സൗഗന്ധിക സുമസരസ്സായി
കാത്ത വസന്തം വന്നു ചേർന്നു (സുഖം...)

അരികിലൊരു നിരാമയി
പ്രതിഭയെഴും പ്രഭാമയി
പകൽക്കനവിൻ റാണിയായി
മുൻപിലടഞ്ഞ കവാടം
പൊൻ കരം കൊണ്ടു തുറന്നു
സ്വാഗതമരുളുക ശാരികേ നീ (സുഖം..)

കാശിത്തെറ്റിപ്പൂവിനൊരു

Title in English
kaashithetti poovinoru

കാശിത്തെറ്റിപ്പൂവിനൊരു
കല്യാണാലോചന
കൈ നാറിപ്പൂവിനപ്പോൾ
കണ്ണുകടി വേദന (കാശി...)

ചെമ്പടത്താളം കൊട്ടി
നെഞ്ചിലിലത്താളം കൊട്ടി
കല്യാണദല്ലാളായ്
കാറ്റു വന്നു വാക്കു ചൊന്നു
ചെമ്പകപ്പൂ വിരിഞ്ഞു
ചെമ്പരത്തിപ്പൂവിരിഞ്ഞു
ചേമന്തിക്കാടുകളും
തോരണങ്ങൾ ചാർത്തി നിന്നു (കാശി....)

പുത്തൻ മണവാളനായ്
പൂമ്പാറ്റ പാറി വന്നു
പൂന്നെല്ലിൻ മണവുമായി
പൂങ്കുരുവി പാടി വന്നു
നല്ല മുളംചില്ലകളോ
നാദസ്വരം വായിക്കുന്നു
നാണിച്ചു നിന്ന പൂവോ
പ്രേമത്തിൽ മുങ്ങീടുന്നു (കാശി...)

വരൂ വരൂ പനിനീരു തരൂ

Title in English
Varu varu panineeru tharu

വരൂ വരൂ പനിനീരു തരൂ
കുളിര്‍മാല തരൂ
വരൂ വരൂ ഹൃദയം പകരൂ
മധുരം നുകരൂ
വരൂ വരൂ പനിനീരു തരൂ
കുളിര്‍മാല തരൂ

തുള്ളിയ്ക്കൊരുകുടം 
തുള്ളും മലര്‍ത്തടം
തൂവിത്തുളുമ്പുന്ന തേന്‍‌കുടം
വിണ്ണില്‍ വസന്തമാടും മണ്ണില്‍
മനോഹരീ നിന്‍ നെഞ്ചില്‍
വിതുമ്പിടുന്നു യൗവ്വനം
വരൂ വരൂ പനിനീരു തരൂ
കുളിര്‍മാല തരൂ

കണ്ണില്‍ മയക്കമോ 
മാറില്‍ കലക്കമോ
കാറ്റില്‍ വിറയ്ക്കുന്ന പൂവു നീ
മണ്ണില്‍ നനഞ്ഞു നില്‍ക്കും നിന്നില്‍
മനോഹരീ എന്നുള്ളില്‍
ഉണര്‍ന്നിടുന്നു മന്മഥന്‍

മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ

Title in English
malarambanarinjilla

മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
അധരമറിഞ്ഞില്ലാ ഹൃദയമറിഞ്ഞില്ല
അറിയാതെ മൂളിപ്പോയ് ഒരു രാഗം
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ

ഇളം കാറ്ററിഞ്ഞില്ലാ - ഇലകളറിഞ്ഞില്ലാ
ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല
ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു
ചിരിതൂകി - ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക
വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു

താമരമലരിൻ

Title in English
Thamara Malarin

താമരമലരിൻ തങ്കദളത്തിൽ
തപസ്സിരിക്കും രാഗപരാഗം
ആത്മാവിലണിയാൻ മടി കാണിക്കും
അരുണോദയമുണ്ടോ
താമരമലരിൻ തങ്കദളത്തിൽ
തപസ്സിരിക്കും രാഗപരാഗം

വീണാതന്ത്രിയിലമരും മുൻപേ
വിരലിൽ രാഗമുറങ്ങും പോലെ
അധരപ്പൂവിൽ പടരാൻ മടിയായ്
അലിയുന്നു മനസ്സിൽ ഒരു മോഹം
ഉറങ്ങുന്നു മനസ്സിൽ
താമരമലരിൻ തങ്കദളത്തിൽ
തപസ്സിരിക്കും രാഗപരാഗം

എന്നിൽ ഞാനറിയാതെ തുളുമ്പും
സുന്ദര സ്വപ്നതരംഗ സുഗന്ധം
അരികിൽ നിഴൽ പോലണയുമ്പോഴും
അറിയുന്നില്ലെന്നോ എൻ ദേവൻ
നുകരുന്നില്ലെന്നോ

Film/album

മഴവില്ലാൽ മകരസന്ധ്യ

മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു
മണിമേഘപ്പൂമാലകൾ മലർ ചൊരിയുന്നു
ചക്രവാള സീമയിൽ സന്ധ്യ തീർക്കും വേദിയിൽ
നക്ഷത്രക്കതിരുകളായാടിയെങ്കിൽ നാം  ആടിയെങ്കിൽ (മഴവില്ലാൽ...)

ആകാശം പോലുമെനിക്കതിരുകളല്ലാ
അരികിലുണ്ടെങ്കിൽ നീയെന്നരികിലുണ്ടെങ്കിൽ
നരകം പോലും സ്വർഗ്ഗം ഏതു നാടും സ്വന്തം
ഹൃദയഗാന ഗന്ധർവൻ കൂടെയുണ്ടെങ്കിൽ(മഴവില്ലാൽ...)

ധൂമകേതു വന്നാലും ഭയമെനിക്കില്ല
അലിഞ്ഞു ചേരുമ്പോൾ നിന്നിൽ അലിഞ്ഞു ചേരുമ്പോൾ
ഉയരും പ്രേമവാനിൽ മോഹഗാനം പാടി
മധുരരാഗ വീണ മീട്ടാൻ മദനനുണ്ടെങ്കിൽ (മഴവില്ലാൽ...)

അമാവാസിയിൽ ചന്ദ്രനെത്തേടും

അമാവാസിയിൽ ചന്ദ്രനെത്തേടും
അരക്കിറുക്കാ എന്റെ മുഴുക്കിറുക്കാ
പുസ്തകപ്പുഴുവായ് മാറാതെ
പഴയ ഫാദർ പറഞ്ഞതേറ്റു പാടാതെ (അമാവാസി...)

പാവം ദൈവം വാക്കുകളായ്
ഭഗവത് ഗീതയിലുറങ്ങുന്നു
ബൈബിളിൽ ഖുറാനിൽ ഉറങ്ങുന്നു
സ്വർണ്ണപ്പാളികൾ പാകിയ മാളിക
ചെകുത്താൻ ഭൂമിയിലുയർത്തുന്നു
സത്യ സുന്ദരി സന്ന്യാസിനിയായ്
നാടുകൾ തോറുമലയുന്നു
നന്മക്കീ  ലോകത്ത് വിലയെന്ത്
നമുക്ക് പോകാനെന്തുണ്ട് (അമാവാസി...)

അമ്പലപ്പുഴ പാല്പായസം

അമ്പലപ്പുഴ പാല്പായസം
മുൻപിൽ തുളുമ്പുമീ മന്ദഹാസം
താരുണ്യസ്വപ്നത്തിൻ താരാപരാഗങ്ങൾ
തോരണം ചാർത്തുമീ മന്ദഹാസം (അമ്പലപ്പുഴ...)

അമൃതുമായ് വരും അപ്സരസ്സേ ഞാൻ
അമരനല്ലൊരു മനുഷ്യപുത്രൻ
അരമനയിൽ നിന്നന്തപ്പുരത്തിൽ
ഒരു ജോലി തന്നെന്നെയനുഗ്രഹിക്കൂ
ഉദരനിമിത്തം പലവിധ വേഷം (അമ്പലപ്പുഴ..)

തങ്കക്കിരീടം ചൂടിയ

തങ്കക്കിരീടം ചൂടിയ മംഗള
സന്ധ്യ നമ്മെയെതിരേറ്റു
നിന്റെ വാർമുടിമുകിലിൽ സുന്ദരി
സ്വർണ്ണപൂമ്പൊടി വർഷിച്ചു (തങ്കക്കിരീടം...)

സ്വപ്നലോലുപ നീയെനിക്കേകിയ
കല്പനാപുഷ്പകത്തിൽ ഞാൻ പറന്നു
രാഗവിരഹിണീ വീണയാം നിന്നിലെ
നാദമായ് ഞാനിതാ തിരിച്ചു വന്നു (തങ്കക്കിരീടം...)

നൃത്തഗായകൻ ആവണിത്തെന്നലീ
പുഷ്പിണീ മണ്ഡപത്തിൻ നട തുറന്നു
ഗാനസരസ്വതീ കോവിലാം നിന്നിലെ
ദേവനായ് ഞാനിതാ തിരിച്ചു വന്നൂ (തങ്കക്കിരീടം..)

പൂമരം ഒരു പൂമരം

പൂമരം ഒരു പൂമരം
ഓർമ്മയിൽ ഒരു പൂമരം
കനവിൻ നർമ്മദാ തീരത്തിലോ
കഥകൾ തൻ കടലോരത്തിലോ  (2)
എങ്ങോ എന്നോ ഞാൻ കണ്ട പൂമരം
ഉം...ഉം... (പൂമരം...)

ആ........ഓ........
കൊ,പായ കൊമ്പെല്ലാം കിങ്ങിണിക്കൊമ്പുകൾ
പൂവായ പൂവെല്ലാം തേൻ ചിന്തും പൂവുകൾ (2)
പെയ്യും മലർമാരിയിൽ ആടും ഊഞ്ഞാലുകൾ
ഒഴുകി വരും തെന്നലിൽ സംഗീതധാരകൾ (പൂമരം...)

ദലമായ ദലമെല്ലാം ഹൃദയം പോലവേ
അവ തൂകും മർമ്മരം പ്രണയം പോലവേ (2)
ഒഴിയും മരമെങ്കിലും നിറയും മറുനിമിഷമേ
മണക്കുമല്ലോ വാടിയ പൂ പോലും മത്സഖീ (പൂമരം...)