വിളിച്ചാൽ കേൾക്കാതെ

വിളിച്ചാൽ കേൾക്കാതെ
വിരഹത്തിൽ തളരാതെ
കുതിക്കുന്നു പിന്നെയും കാലം
കുതിക്കുന്നു പിന്നെയും കാലം(വിളിച്ചാൽ...)

കൊഴിഞ്ഞ കാല്പാടുകൾ വിസ്മൃതി തൻ മണ്ണിൽ
അലിയുന്നു തെന്നലിൻ ശ്രുതി മാറുന്നു (2)
ഇന്നലെ തൻ മുഖം കാണുവാനാശിച്ചാൽ
ഇന്നിനു പോകുവാനാമോ
പുനർജ്ജന്മം നൽകിയോരുറവിടങ്ങൾ തേടി
തിരിച്ചൊഴുകീടുവാനാമോ പുഴകൾക്കു
തിരിച്ചൊഴുകീടുവാനാമോ (വിളിച്ചാൽ )

ഇഴയറ്റ വീണയും പുതു തന്ത്രി ചാർത്തുന്നു
ഈണങ്ങളിതളിട്ടിടുന്നു (2)
മലർ വനം നനച്ചവൻ മറവിയിൽ മായും
മലർ പുതുമാറോടു ചേരും വിധിയുടെ
തിരുത്തലും കുറിക്കലും തുടരും (വിളിച്ചാൽ...)