ദൈവവുമിന്നൊരു കെട്ടുകഥ

ദൈവവുമിന്നൊരു കെട്ടുകഥ മനം

ഭാവന  നെയ്യും പഴയകഥ

നേരെ നടന്നാൽ ഗതിയില്ല ഈ

കുരുടനു പിന്നെ വഴിയെന്ത്

കലഹം കലുഷം മോഹം

പരിദേവനം രോദനം ദ്വേഷം

എല്ലാം കാണുന്നേരം

ഗദ്ഗദം കേൾക്കുന്നേരം

രക്ഷകനായ് സംരക്ഷകനായ്

ഇല്ലില്ലൊരുവനുമെന്നോതും  (ദൈവവു.....)

തായും താതനും ഗുരുവുമിരിക്കാൻ

ഹൃദയമേ കോവിലാക്കീ നുജാൻ

എന്റെ ഭൂമിയൊരു വെറും കൂട്

മനുഷ്യൻ കൂട്ടിലെ കിളിയല്ലോ

ഭക്തിയിൽ ഭീതിയിൽ മുങ്ങിടുവോരെന്നും

ഉരുവിടുമീശ്വരഗാനങ്ങൾ  (ദൈവവു.....)

ആർത്തന്മാരുടെ നാദം

അന്നത്തിനായി കലഹം

ഇനിയും ഇനിയും കാക്കണമോ

ഈ ഹീനർ തൻ കണ്ണീരുണങ്ങീടാൻ

കരുണാമയനവനുണ്ടെങ്കിൽ

എന്തിനു നൽകിയീ ദുഃഖജന്മമവൻ (ദൈവവു.....)