വീരജവാന്മാർ പിറന്ന നാട്

വീരജവാന്മാർ പിറന്ന നാട്
വില്ലാളികളുടെ ജന്മനാട്
കളമൊഴി പാടും കാവേരീനദി
കാത്തു പോറ്റും നാട്
നമ്മുടെ നാട് കുടകു നാട് 
വീരജവാന്മാർ പിറന്ന നാട്
വില്ലാളികളുടെ ജന്മനാട്
നമ്മുടെനാട് കുടകുനാട് 

കന്യകമാരുടെ കൈവിരൽ തൊട്ടാൽ
കാപ്പികൾ പൂക്കും പച്ചമല
പുത്തൻ ഭാവനയുണരും പുത്തരി
നൃത്തം വെയ്ക്കും നാട്
നമ്മുടെ നാട് കുടകു നാട് 
വീരജവാന്മാർ പിറന്ന നാട്
വില്ലാളികളുടെ ജന്മനാട്
നമ്മുടെനാട് കുടകുനാട് 

കതിർമഴപെയ്യും പൊൻവയലേല
കല്പനകൾ തൻ പനിനീർ ചോല
തീർത്ഥാടകരുടെ കീർത്തന നാദം
തിങ്ങിപ്പൊങ്ങും നാട്
നമ്മുടെ നാട് കുടകു നാട് 

വില്ലാളികളായ്  വളരുക നിങ്ങൾ
നന്മക്കായ് പൊരുതുക നിങ്ങൾ
നാടിൻ മാനം നമ്മുടെ ഗാനം
നാളെ ജവാന്മാർ നിങ്ങൾ