ഭാഗ്യമുള്ള തമ്പുരാനേ

Title in English
Bhagyamulla thampurane

ഭാഗ്യമുള്ള തമ്പുരാനേ
ഭാവിയെല്ലാം ചൊല്ലാം
രേഖ നോക്കി മുഖം നോക്കി
ഭാവിയെല്ലാം ചൊല്ലാം

മകൻ ചെറുക്കനീ മണിമുറ്റത്തൊരു
മാമാങ്കക്കളി കാണിക്കും
അവൻ മടുക്കുമ്പോളടിയൻ കാണിക്കാം
അതിലും നല്ലൊരു മാമാങ്കം

ചാഞ്ചക്കം ചാഞ്ചക്കം

Title in English
Chanchakkam

ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
ചാഞ്ചാടമ്മിണി ചാഞ്ചാട് (2)

ചാഞ്ചക്കം കാട്ടിലെ ചോലമരം വെട്ടി
ചതുരത്തിൽ തൊട്ടിലു കൂട്ടി
കൊഞ്ചും പൂവള്ളിയൂഞ്ഞാലുമ്മേൽ
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് ഉണ്ണി
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്

ഉരുകുകയാണൊരു ഹൃദയം

Title in English
Urukukayaanoru hridhayam

 

ഉരുകുകയാണൊരു ഹൃദയം (2)
ഓരോ നിമിഷവും ഓരോ നിമിഷവും
ഉരുകുകയാണൊരു ഹൃദയം

ഇന്ദ്രനീലപ്പന്തലിലിന്നലെ
വന്നു വിടർന്ന നിലാവേ (2)
എരിതീക്കനലിൽ എണ്ണയുമായ് നീ (2)
എന്തിനു വീണ്ടും വന്നൂ (2)
ഉരുകുകയാണൊരു ഹൃദയം

ഇന്നലെ രാത്രിയിലീറൻ മാറിയ
മന്ത്രകോടിയുമായി (2)
മോതിരവിരലാൽ മിഴിനീർ മായ്ക്കാൻ (2)
മോഹമുറങ്ങിയുണർന്നൂ (2)

ഒരേ ഒരാളിനെ മാത്രം കാണാൻ
ഒരു മൊഴി ചൊല്ലി മരിക്കാൻ (2)
ഒഴിഞ്ഞ മുറിയിൽ ഒരു കല്ലറയിൽ (2)
ഒരുങ്ങി നില്പൂ ഞാൻ (2)
ഉരുകുകയാണൊരു ഹൃദയം

മനസ്സിനകത്തൊരു പെണ്ണ്

Title in English
Manassinakathoru pennu

 

മനസ്സിനകത്തൊരു പെണ്ണ് 
മനസ്സിനകത്തൊരു പെണ്ണ് 
മയില്‍പ്പീലിക്കണ്ണ്
മാമ്പുള്ളിച്ചൊണങ്ങ്
മെയ്യാസകലം പൊന്ന്
(മനസ്സിനകത്തൊരു....)

കണ്ണാടിക്കുളങ്ങരെ - ഞാന്‍ 
കൊതിച്ചു നിന്ന്
കണ്ണാടിക്കുളങ്ങരെ - ഞാന്‍ 
കൊതിച്ചു നിന്ന്
കൊട്ടാരക്കെട്ടിനകത്ത് 
തൊട്ട് തൊട്ട്നിന്ന്
കൊട്ടാരക്കെട്ടിനകത്ത് 
തൊട്ട് തൊട്ട്നിന്ന്
(മനസ്സിനകത്തൊരു....)

കാര്‍കൂന്തല്‍ കാട്ടിനകത്ത് 
കലമാനായ് ചെന്നിട്ട്
കാര്‍കൂന്തല്‍ കാട്ടിനകത്ത് 
കലമാനായ് ചെന്നിട്ട്
നില്ല് നില്ല്.....

മാനേ മാനേ പുള്ളിമാനേ

Title in English
Mane mane pullimane

മാനേ മാനേ പുള്ളിമാനേ
മഞ്ഞത്തിറങ്ങണതെന്താണ്
മാനേ മാനേ..
മാനേ മാനേ പുള്ളിമാനേ
മഞ്ഞത്തിറങ്ങണതെന്താണ്
കറുകം പുല്ലു പറിക്കാനോ
കമ്പിളിക്കുപ്പായം വാങ്ങാനോ (കറുകം.. )

തത്തേ തത്തേ കാട്ടുതത്തേ
തപസ്സു ചെയ്യണതെന്താണ്
തത്തേ തത്തേ..
തത്തേ തത്തേ കാട്ടുതത്തേ
തപസ്സു ചെയ്യണതെന്താണ്
മരവുരി വേണോ മെതിയടി വേണോ
മക്കളെനോക്കിയിരിപ്പാണോ(മരവുരി.. )

കണ്ണീർ കൊണ്ടൊരു കായലുണ്ടാക്കിയ

Title in English
Kanneer kondoru

കണ്ണീർ കൊണ്ടൊരു കായലുണ്ടാക്കിയ
കൈപ്പുള്ളിപ്പാലാട്ടെ കഥ പറയാം
കരഞ്ഞു കരഞ്ഞു കാടുകേറിയ
കൈപ്പുള്ളിലമ്മ തൻ കഥ പറയാം

ഒന്നല്ല രണ്ടല്ല ഒൻപതു പെറ്റോരമ്മ
ഒൻപതിനെയും കുരുതി കൊടുത്തത്
കണ്ടു നിന്നോരമ്മ
ഒരു മുറ്റത്തു കളിച്ചു വളർന്നവർ
ഒരമ്മ പെറ്റ കിടാങ്ങൾ

അവരെ കൊത്തി നുറുക്കിയ കൊലവാൾ
ഒരിടത്തൊരിടത്തുണ്ട്
കൈയിലൊരാൺതരിയും കൊണ്ടമ്മ
കാത്തിരിക്കുന്നു
പകരം വീട്ടാൻ പക വീട്ടാൻ ഒരു മകനെ
വളർത്തുന്നു

 

അയ്യപ്പൻ കാവിലമ്മേ

Title in English
Ayyappan kavilamme

അയ്യപ്പന്‍കാവിലമ്മേ
ആയുസ്സ് കുഞ്ഞിന്നു തരണേ
അയ്യപ്പന്‍കാവിലമ്മേ
ആയുസ്സ് കുഞ്ഞിന്നു തരണേ
ആയില്യം നാളില്‍ പിറന്നാളില്‍
ആലു വിളക്ക് കൊളുത്താം ഞാന്‍

(അയ്യപ്പന്‍.... )

പൊന്നും വയമ്പും നാവില്‍ തേക്കാൻ
പുലിയാമോതിരം ചാര്‍ത്തിക്കാൻ 
പൊന്നും വയമ്പും നാവില്‍ തേക്കാൻ
പുലിയാമോതിരം ചാര്‍ത്തിക്കാൻ
ഇത്തിരിക്കിണ്ണത്തില്‍ പൊന്നും കിണ്ണത്തില്‍
ഇങ്കു കുറുക്കുവാന്‍ മോഹം...അമ്മയ്ക്ക് 
ഇങ്കു കുറുക്കുവാന്‍ മോഹം

(അയ്യപ്പന്‍.... ) 

ആന കേറാമലയില്

Title in English
AAna keramalayilu

ആനകേറാമലയില് ആളുകേറാമലയില്
ആയിരം കാന്താരി പൂത്തിറങ്ങി ഹയ്യാ
ആയിരം കാന്താരി പൂത്തിറങ്ങി
ഒത്തിരിയൊത്തിരിയൊത്തിരി ദൂരേ
പൂത്തിറങ്ങിയ പൂവേത്
ചൊല്ല് ചൊല്ല് ചൊല്ലടി പെണ്ണേ
ഓ പെണ്ണേ ചൊല്ലടി പെണ്ണേ
സൊപ്പനം കാണാതെ നിന്നോണ്ട്
സൊപ്പനം കാണാതെ
ധയ്യാരെ ധയ്യാരെ ധയ്യാരെ ധയ്യാ
ഓ ധയ്യാ ധയ്യാരെ  ധയ്യാ  ഹൊയ് (ആനകേറാ...)

ആയിരം കാന്താരി പൂത്തതല്ലാ അല്ല
ആയിരം കാന്താരി പൂത്തതല്ലാ
നക്ഷത്രപ്പെണ്ണുങ്ങൾ മാനത്തും മുറ്റത്ത്
കത്തിച്ചു വെച്ച വിളക്കുമാടം അതു
കാണാൻ നല്ല വിളക്കു മാടം
ആനക്കഴുത്തൻ കുന്നുമ്പുറത്തൊരു
മേനാവ്

പൂവേ നല്ല പൂവേ

Title in English
Poove nalla poove

പൂവേ നല്ല പൂവേ - നല്ല
വെള്ളത്താമരപ്പൂവേ (2)
ആരോമൽപ്പൂങ്കവിളിൽ
പൊട്ടുകുത്തിയതാര് (2)
ആരോടും ചൊല്ലാതെ
അല്ലി നുള്ളിയതാര്  (2)  

പൂവേ നല്ല പൂവേ - നല്ല
വെള്ളത്താമരപ്പൂവേ

തണ്ടുലഞ്ഞിട്ടുണ്ടല്ലോ
തഴുകിനിന്നതാര് (2)
മുടി കൊഴിഞ്ഞിട്ടുണ്ടല്ലോ
തല വിടർത്തതാര് (2)   

പൂവേ നല്ല പൂവേ - നല്ല
വെള്ളത്താമരപ്പൂവേ

ഇളവെയിലോ വെണ്ണിലാവോ
ഇക്കിളികൂട്ടിയതാര് (2)
തെന്നലോ തുമ്പിയോ
മന്ത്രം ചൊല്ലിയതാര് (2)

പൂവേ നല്ല പൂവേ - നല്ല
വെള്ളത്താമരപ്പൂവേ

ഒരു കാറ്റും കാറ്റല്ല

Title in English
Oru kaattum kaattalla

ഒരു കാറ്റും കാറ്റല്ല ഒരു പാട്ടും പാട്ടല്ല
ഓടക്കുഴലുമായ് നീയില്ലേ
ഓമനപ്പാട്ടുമായ് നീയില്ലേ
(ഒരു കാറ്റും..)

കളി വഞ്ചി തുള്ളി കവിളത്തു നുള്ളി (2)
കരളിന്റെ കിളിവാതിൽ നീ വന്നു തള്ളി (2)
(ഒരു കാറ്റും..)

ഉള്ളിലുറങ്ങും പുള്ളിക്കുയിലേ (2)
കിള്ളിയുണർത്തിയതാരാണ് നിന്നേ (2)
ഒരു കാറ്റും കാറ്റല്ല

കരിമണ്ണിൽ പൂത്തു കനലൊളികൾ കോർത്തു (2)
കരിയില്ലീ അനുരാഗവനമുല്ലമാല (2)
തിരി നീട്ടി നീയെന്റെ ഇരുൾ മൂടും നെഞ്ചിൽ(2)
മണിവീണ മീട്ടി നീ മണവാട്ടി (2)