ആര്യപുത്രാ ഇതിലേ
ആര്യപുത്രാ ഇതിലേ ഇതിലേ
ഇതിഹാസങ്ങൾ വഴി കാണിക്കും
ഈ രാജവീഥിയിൽ ഭാർഗ്ഗവരാമനിതാ
തിരുമിഴിയാലേ തിരയുവതാരെ
തീർത്ഥയാത്രക്കാരാ ദേവ
തീർത്ഥയാത്രക്കാരാ
ഒന്നാം കടലിൽ പാൽക്കടലിൽ
ഒരു മരതകമണിയറയിൽ
ജലദേവതമാർ തൻ നടുവിൽ
വിടർന്നവൾ ഞാൻ
വിടർന്നവൾ ഞാൻ (തിരുമിഴിയാലെ..)
പാർവണചന്ദ്രിക കാണാത്ത കാവിലെ
പാതിരാപ്പൂക്കൾ ചൂടിച്ചു
സാഗരകന്യകൾ സംഗീതറാണികൾ
സപ്തസ്വരങ്ങൾ പാടിച്ചൂ (തിരുമിഴിയാലേ..)
- Read more about ആര്യപുത്രാ ഇതിലേ
- 2077 views