മുത്തേ വാവാവോ

മുത്തേ വാവാവോ മുത്തുക്കുടമേ വാവാവോ
ആകാശഗംഗയിൽ നീ വിടർന്നതാണോ
മണ്ണിന്റെ കണ്ണുനീരിൽ വിരിഞ്ഞതാണോ
ഉറങ്ങു വീണുറങ്ങൂ നീ ആരോമലേ
മുത്തേ വാവാവോ മുത്തുക്കുടമേ വാവാവോ

 

കാട്ടുമൈനക്കിളിക്കുഞ്ഞേ പാട്ടുപാടൂ
ഞാറ്റുവേലക്കതിർക്കാറ്റേ കൂട്ടുപോരൂ (2)
അച്ഛന്റെ രാജധാനി അകലെയാണല്ലോ
ഉറങ്ങൂ വീണുറങ്ങൂ നീ ആരോമലേ
മുത്തേ വാവ‍ാവോ മുത്തുക്കുടമേ വാവാവോ

കാനനപ്പൊയ്കയിലെ തോണിയേറി
അരയന്നം തുഴയുന്ന തോണിയേറി
ആ നല്ല രാജധാനി എന്നു കാണും
മുത്തേ വാവാവോ മുത്തുക്കുടമേ വാവാവോ