അമ്പലവിളക്കുകളണഞ്ഞു

അമ്പലവിളക്കുകളണഞ്ഞു... ചുറ്റും
അന്ധകാരം കൊണ്ടു നിറഞ്ഞു....
മനസ്സിലെ സ്വപ്നത്തിൻ മണിമന്ദിരങ്ങൾ
വിധിയുടെ കൊടുംകാറ്റിൽ തകർന്നു..
ദുഃഖത്തിൻ ചിറകടിയോ മുന്നിൽ
ദുരന്തത്തിൻ അലയൊലിയോ.....

മറുകര കാണാത്ത കണ്ണീരിൻ കടലിൽ
മനുഷ്യമോഹങ്ങൾ പിടയുന്നു...
തിരയോടും ചുഴിയോടും മത്സരിച്ചു മത്സരിച്ചു
തീരത്തിലെത്താതെ വലയുന്നു...

(അമ്പലവിളക്കുകളണഞ്ഞു)

വഴിയറിയാത്തൊരു മണലാരണ്യത്തിൻ
നടുവിൽപ്പെട്ടുഴലുന്ന ജീവിതങ്ങൾ...
തണൽതേടി തണൽതേടി വേനലിലുരുകി
തളർന്നു തകർന്നു നിലം പതിക്കുന്നു...

(അമ്പലവിളക്കുകളണഞ്ഞു)

.