നീലക്കൂവളപ്പൂവുകളോ

Title in English
Neelakkoovala poovukalo

നീലക്കൂവളപ്പൂവുകളോ 
വാലിട്ടെഴുതിയ കണ്ണുകളോ
മന്മഥന്‍ കുലയ്ക്കും വില്ലുകളോ 
മനസില്‍പ്പടരും വല്ലികളോ
കുനു ചില്ലികളോ
നീലക്കൂവളപ്പൂവുകളോ 
വാലിട്ടെഴുതിയ കണ്ണുകളോ

കരിവണ്ടുകളോ കുറുനിരയോ
കവിളില്‍ പൂത്തത് ചെന്താമരയോ
മധുരസ്വപ്നമാം മലര്‍ക്കിളി നീന്തും 
മദനപ്പൊയ്കയോ നുണക്കുഴിയോ - ഇത്
മദനപ്പൊയ്കയോ നുണക്കുഴിയോ
നീലക്കൂവളപ്പൂവുകളോ 
വാലിട്ടെഴുതിയ കണ്ണുകളോ

കറുത്ത പെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളില്‍

Title in English
Karutha penne ninte

കറുത്ത പെണ്ണേ - നിന്റെ 
കണ്ണാടിച്ചില്ലിനുള്ളില്‍
വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം
വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം
മനസ്സിന്റെ ചുമരില്‍ ചിത്രം വരയ്ക്കും 
അനുരാഗമെന്നൊരു ചിത്രകാരന്‍
അനുരാഗമെന്നൊരു ചിത്രകാരന്‍
(കറുത്തപെണ്ണേ..)

കാമുകിയല്ല കളിത്തോഴിയല്ല 
പ്രേമസര്‍വ്വസ്വമല്ലോ നീ
കാളിദാസന്റെ ശകുന്തളപോലൊരു 
ഗ്രാമകന്യകയല്ലോ നീ
ദു:ഖത്തിന്‍ ചുഴിയിലീ മോതിരം പോകുമോ
ദുഷ്യന്തനെന്നെ മറക്കുമോ
ദുഷ്യന്തനെന്നെ മറക്കുമോ
(കറുത്തപെണ്ണേ..)

നർത്തകീ നർത്തകീ കാവ്യനർത്തകീ

Title in English
Narthaki narthaki

നർത്തകീ നർത്തകീ കാവ്യനർത്തകീ 
നീയൊരു കഥ പറയൂ - കഥപറയൂ 
കൺപീലികളാൽ - കൈമുദ്രകളാൽ 
കൺപീലികളാൽ - കൈമുദ്രകളാൽ 
കഥ പറയൂ ഒരു കഥപറയൂ 
നർത്തകീ നർത്തകീ കാവ്യനർത്തകീ 

ഏതു കവിയുടെ മനോരഥത്തിൻ 
വാതിൽ തുറന്നു നീ വന്നു 
ഏതു പ്രേമ കഥാനായികയുടെ 
ഗീതവുമായ്‌ നീ വന്നു 
നർത്തകീ നർത്തകീ കാവ്യനർത്തകീ 

ഉജ്ജയിനിയിലെ പൂത്തു തളിർത്തൊരു 
പച്ചിലക്കുടിലിൽ നിന്നോ 
കൃഷ്ണമൃഗങ്ങൾ കരഞ്ഞുറങ്ങും 
കണ്വാശ്രമത്തിൽ നിന്നോ 
നീ വരുന്നു സഖീ നീ വരുന്നു 
നർത്തകീ നർത്തകീ കാവ്യനർത്തകീ 

കാർമുകിലേ ഓ കാർമുകിലേ

Title in English
Kaarmukile

കാർമുകിലേ - ഓ - കാർമുകിലേ
കരയാൻ പോലും വിധിയില്ലേ
മാനത്തേകാന്തവീഥിയിലലയും
ഞാനും നീയും ഒരുപോലെ

കണ്ണുനീർക്കടലിലെ തിരകൾ - നമ്മൾ
കരകാണാതെ നടന്നു
ഒരു നീരാവിയായ്‌ - ഒരു നെടുവീർപ്പായ്‌
ഉയർന്നു നമ്മളീ ശൂന്യതയിൽ - ഒരുനാൾ
ഉയർന്നു നമ്മളീ ശൂന്യതയിൽ
കണ്ണുനീർക്കടലിലെ തിരകൾ

താലോലിയ്ക്കാനുള്ള തെന്നലിൻ കൈകൾ
തല്ലിയുടയ്ക്കുകയായിരുന്നു
വാർമഴവില്ലുകൾ മാനസപുത്രികൾ
വാതിലടയ്ക്കുകയായിരുന്നു - മുന്നിൽ
വാതിലടയ്ക്കുകയായിരുന്നു 
കണ്ണുനീർക്കടലിലെ തിരകൾ

അരിമുല്ലവള്ളി ആകാശവള്ളി

Title in English
Arimullavalli aakashavalli

അരിമുല്ലവള്ളി ആകാശവള്ളി
വള്ളിയിലായിരം കിങ്ങിണി കിങ്ങിണി
അതിലിരുന്നാടുന്ന നക്ഷത്രക്കുഞ്ഞിനു
അരയ്ക്കു ചുറ്റും നല്ല തൊങ്ങല്‌ തൊങ്ങല്
അരിമുല്ലവള്ളി ആകാശവള്ളി
അരിമുല്ലവള്ളി ആകാശവള്ളി

കമ്പിളിത്തൊപ്പിയിട്ട്‌ ഹജ്ജിനു പോയ്‌വരും
അമ്പിളിമുത്താപ്പ - അയലത്തെ അമ്പിളി മുത്താപ്പ
ഇത്തിരി കുഞ്ഞിനു തീർത്തുകൊടുക്കും
മുത്തുപതിച്ചൊരു മുത്താക്ക്‌
മുത്തുപതിച്ചൊരു മുത്താക്ക്‌ 
അരിമുല്ലവള്ളി ആകാശവള്ളി
അരിമുല്ലവള്ളി ആകാശവള്ളി

ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ

Title in English
Oru neramenkilum

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)

ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ  ഓർത്തു  പോകും (2)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)

അകതാരിലാർക്കുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിൻ  കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

ചെമ്പൈക്ക് നാദം നിലച്ചപ്പോൾ

Title in English
Chembaikk nadam

ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
ശംഖം കൊടുത്തവനേ (2)
പാഞ്ചജന്യം കൊടുത്തവനേ
നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
സംഗീതപ്പാല്‍ക്കടലല്ലോ
എന്നും സംഗീതപ്പാല്‍ക്കടലല്ലോ (ചെമ്പൈയ്ക്കു നാദം )

ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍
സരിഗമ കൊളുത്തും പരം പൊരുളേ (2)
ആദിമദ്ധ്യാന്തങ്ങള്‍ മൂന്നു സ്വരങ്ങളായ്
അളന്നവനേ ഈ സ്വരങ്ങള്‍

Year
1993
Music

ഗോകുലപാലാ ഗോവിന്ദാ

Title in English
Gokulapala govinda

ഗോകുലപാലാ ഗോവിന്ദാ
ഗോപകുമാരാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ
ഗുരുവായൂരപ്പാ ഗോവിന്ദാ
(ഗോകുലപാലാ.. )

വാർമുടിയിൽ ചാർത്തിയതാരീ
വർണ്ണപ്പീലി മയിൽപ്പീലി
വാകച്ചാർത്തിനു വന്നവരോ
വൃന്ദാവനത്തിലെ ഗോപികളോ 

ഗോകുലപാലാ ഗോവിന്ദാ
ഗോപകുമാരാ ഗോവിന്ദാ

പൂന്താനം നൽകിയതല്ലേ
പൊന്നുണ്ണിക്കീ വനമാല
മേൽപ്പത്തൂർ നൽകിയതല്ലേ
മുക്തകമാല മണിമാല
മുക്തകമാല മണിമാല

കിളികിളിപ്പരുന്തിന് കൃഷ്ണപ്പരുന്തിന്

Title in English
Kilikili parunthinu

കിളികിളിപ്പരുന്തിന് കൃഷ്ണപ്പരുന്തിന്
കടലില്‍ നിന്നൊരു ചെപ്പുകിട്ടി (2)
ചെപ്പും കൊണ്ട് കടല്‍ക്കരെ ചെന്നപ്പോള്‍
ചെപ്പിനകത്തൊരു പൊന്മുത്ത് - പൊന്മുത്ത്
(കിളികിളി... )

പാല്‍ക്കടല്‍ പെണ്‍കൊടി പഞ്ചമിച്ചന്ദ്രനെ 
പ്രേമിച്ചുനടന്നൊരു കാലം (2) - അവള്‍
കടിഞ്ഞൂല്‍ പ്രസവിച്ച് കണ്ണാടിച്ചെപ്പിലിട്ട്
കടലിലൊഴുക്കിയ പൊന്മുത്ത് - പൊന്മുത്ത്
(കിളികിളി... )

തത്തമ്മ മുത്തശ്ശി തൊട്ടിലുകെട്ടി
താലോലം കിളി താരാട്ടി (2)
കാട്ടുകോഴികുളക്കോഴി കൊഞ്ചിച്ചു കുളിപ്പിച്ചു
മുത്തിനൊരോമനപ്പേരിട്ടൂ പേരിട്ടൂ (2)

ഇനിയും പുഴയൊഴുകും

Title in English
Iniyum puzhayozhukum

ഇനിയും പുഴയൊഴുകും ഇതുവഴി
ഇനിയും കുളിർക്കാറ്റോടിവരും
ഇനിയും പുഴയൊഴുകും ഇതുവഴി 
ഇനിയും കുളിർക്കാറ്റോടിവരും

ഇനിയും പുഴയൊഴുകും 

ഒഴുക്കിന്നെതിരെ ഓളങ്ങൾക്കെതിരെ 
ഉയരുന്ന മൺചിറകൾ തകരും 
മന്മറഞ്ഞ യുഗങ്ങൾതൻ മന്ത്രവാദപ്പുരകൾ 
മറ്റൊരു കൊടുങ്കാറ്റിൽ തകരും - മറ്റൊരു
കൊടുങ്കാറ്റിൽ തകരും
ഇനിയും പുഴയൊഴുകും ഇതുവഴി 
ഇനിയും കുളിർക്കാറ്റോടിവരും
ഇനിയും പുഴയൊഴുകും