ആകാശത്തിലെ നന്ദിനിപ്പശുവിന്

Title in English
Akashathile nandini

ആകാശത്തിലെ നന്ദിനിപ്പശുവിന്
അകിടുനിറയെ പാല് 
കറന്നാലും തീരൂല്ല കുടിച്ചാലും തീരൂല്ല
കന്നിനിലാപ്പാല്
ആകാശത്തിലെ നന്ദിനിപ്പശുവിന്
അകിടുനിറയെ പാല് 

പച്ചക്കൽമല പവിഴക്കൽമല
പിച്ചിപ്പൂമലയോരത്ത്
പാൽക്കുടവും കൊണ്ടോടി നടക്കും
പൂത്തിരുവാതിരപ്പെണ്ണ് ഒരു
പൂത്തിരുവാതിരപ്പെണ്ണ്
ആകാശത്തിലെ നന്ദിനിപ്പശുവിന്
അകിടുനിറയെ പാല് 

അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ

Title in English
Agni nakshathrame

അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ
ആശ്രമവാതിലിൽ വന്നൂ
പോയകാലത്തിൻ ഹോമകുണ്ഠങ്ങളിൽ
നീയെന്തിനെന്നെ എറിഞ്ഞു - വീണ്ടും
നീയെന്തിനെന്നെ എറിഞ്ഞു
അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ 
ആശ്രമവാതിലിൽ വന്നൂ

ശാപം കൊണ്ടൊരു ശിലയായ്‌ മാറിയ
പ്രേമവിയോഗിനിയല്ലോ - ഞാനൊരു
പ്രേമവിയോഗിനിയല്ലോ
അന്ധകാരത്തിൽ അഹല്യയെ പോലെ
ആയിരം രാവുകൾ ഉറങ്ങി ഞാൻ
(അഗ്നിനക്ഷത്രമേ...) 

കുരുവിപ്പെട്ടി നമ്മുടെ പെട്ടി

Title in English
Kuruvippetti Nammude Petti

കുരുവിപെട്ടി നമ്മുടെ പെട്ടി 
കടുവാ പെട്ടിക്കോട്ടില്ല
വോട്ടില്ലാ വോട്ടില്ല വോട്ടില്ല
കടുവാ പെട്ടിക്കോട്ടില്ല

കുരുവിപെട്ടി നമ്മുടെ പെട്ടി 
കടുവാ പെട്ടിക്കോട്ടില്ല
വോട്ടില്ലാ വോട്ടില്ല വോട്ടില്ല
കടുവാ പെട്ടിക്കോട്ടില്ല

പഞ്ചായത്തിൽ കുരുവി ജയിച്ചാൽ
പൊന്നോണം നാടാകെ... (2)
പാലങ്ങൾ.. വിളക്ക് മരങ്ങൾ..
പാടങ്ങൾക്ക് കലുങ്കുകൾ...
പാർക്കുകൾ.. റോഡുകൾ.. തോടുകൾ..
അങ്ങനെ പഞ്ചായത്തൊരു പറുദീസാ...

Year
1966

അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (D)

Title in English
Akkarappachayile Anjanacholayile (D)

അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
ആര്‍ക്കുവേണ്ടിവിട‍ര്‍ന്നു നീ അല്ലിപ്പൂവേ

പറുദീസയിലെ പകുതിവിരിഞ്ഞൊരു
പാതിരാമലര്‍ തേടി
ഈവഴിയരികില്‍ വന്നുനില്‍ക്കുമൊ-
രിടയപെൺകൊടി ഞാന്‍
ഇടയ പെൺകൊടി ഞാന്‍

അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
ആര്‍ക്കുവേണ്ടിവിട‍ര്‍ന്നു നീ അല്ലിപ്പൂവേ

തിങ്കള്‍ക്കലയുടെ തേരിറങ്ങിയ 
തിരുഹൃദയപ്പൂങ്കാവില്‍
പൂത്തുവന്നതു പൊൻകതിരോ 
പുഞ്ചിരിയോ പൂമിഴിയോ
പുഞ്ചിരിയോ പൂമിഴിയോ

Year
1966

ഗീതേ ഹൃദയസഖി ഗീതേ

Title in English
Geethe hridayasakhi geethe

ഗീതേ.. ഹൃദയസഖീ ഗീതേ ഗീതേ..ഗീതേ.. 
കാറ്റിലാരോ കൊളുത്തിവച്ചൊരു കാർത്തികദീപമാണു നീ 
കണ്ണുനീരിൻ ചുഴിയിൽ വീണൊരു 
കൽപകത്തളിരാണുനീ  - ഗീതേ ഹൃദയസഖീ ഗീതേ 

പ്രാണനാളം പുകഞ്ഞു കത്തുന്ന പാവകജ്വാലയാണു നീ 
കാത്തിരുന്ന മുരളി കാണാത്ത 
ഗാനമാധുരിയാണു നീ - ഗീതേ ഹൃദയസഖീ ഗീതേ 

സ്നേഹസിന്ധു കടഞ്ഞു കിട്ടിയ ദേവനന്ദിനിയാണു നീ 
മോഹഭംഗങ്ങൾ കൊണ്ടു തീർത്തൊരു 
സാലഭഞ്ജികയാണു നീ - ഗീതേ ഹൃദയസഖീ ഗീതേ 

ഭ്രാന്തെടുത്തൊരു തെന്നൽവീശിയ പാതിരാമലരാണു നീ 
വീണപൂവെ വസന്തപൗണ്ണമി 
വീണ്ടുമൊന്നു വിടർത്തുമോ 
നിന്നെ വീണ്ടുമൊന്നു വിടർത്തുമോ 

ചക്രവർത്തികുമാരാ

Title in English
Chakravarthi kumara

ചക്രവര്‍ത്തികുമാരാ - നിന്‍
പ്രേമസാമ്രാജ്യമെനിക്കല്ലേ - എനിക്കല്ലേ
ചക്രവര്‍ത്തി കുമാരാ 
(ചക്രവര്‍ത്തി... )

മുത്തുവിളക്കുകള്‍ വേണം 
മുന്തിരി കിണ്ണത്തില്‍ വീഞ്ഞു വേണം 
മയൂര സിംഹാസനത്തില്‍ 
തൊട്ടുതൊട്ടു തൊട്ടിരുന്നു
മാണിക്യവിപഞ്ചിക മീട്ടേണം
(ചക്രവര്‍ത്തി... )

ചന്ദനക്കട്ടിലു വേണം  
ചാമരം വീശുവാന്‍ സഖികള്‍ വേണം 
മറ്റാര്‍ക്കും കിട്ടാത്ത സുല്‍ത്താന്റെ 
ബീഗമായ്‌ മാറില്‍ തലചായ്ച്ചുറങ്ങേണം
ഉറങ്ങേണം

ചക്രവര്‍ത്തികുമാരാ - നിന്‍
പ്രേമസാമ്രാജ്യമെനിക്കല്ലേ - എനിക്കല്ലേ
ചക്രവര്‍ത്തി കുമാരാ 

മുകിലസിംഹമേ മുകിലസിംഹമേ

Title in English
Mukilasimhame

മുകിലസിംഹമേ മുകിലസിംഹമേ 
തിരുനാളിനു കൊണ്ടുവരുന്നു 
തിരുമുൽക്കാഴ്ചകൾ ഞങ്ങൾ 
തിരുമുൽക്കാഴ്ചകൾ ഞങ്ങൾ 

മുകില സിംഹമേ മുകില സിംഹമേ 
തിരുനാളിനു കൊണ്ടുവരുന്നു 
തിരുമുൽക്കാഴ്ചകൾ ഞങ്ങൾ 
തിരുമുൽക്കാഴ്ചകൾ ഞങ്ങൾ 

സിന്ധുവിൽ ഗംഗയിൽ വിടരുകയല്ലോ 
സിന്ദൂരപുഷ്പങ്ങൾ 
വെള്ളിവിളക്കു കൊളുത്തുകയല്ലോ 
വിന്ധ്യഹിമാചലശൃംഗങ്ങൾ

ഒരേ കൊടിക്കീഴിൽ ഒരേ കുടക്കീഴിൽ 
ഒന്നാണൊന്നാണൊന്നാണിനി മുതൽ 
ഹിന്ദുസ്ഥാനം 
ഒന്നാണല്ലോ പല്ലവി പാടുവ-
തൊന്നാണല്ലോ ഞങ്ങൾ 

ബാഷ്പകുടീരമേ ബലികുടീരമേ

Title in English
Bashpakudeerame

ബാഷ്പകുടീരമേ - ബലികുടീരമേ 
അനശ്വരമാകുമീ അനുരാഗ കഥയിലെ 
അന്ത്യ ഗാനം നിനക്കോർമ്മവേണം 
ഓർമ്മവേണം 
ബാഷ്പ കുടീരമേ - ബലി കുടീരമേ 

സ്നേഹത്തിൻ യമുനതൻ തീരത്തിലുയരുമീ 
സ്മാരക മണ്ഡപത്തിൻ നടയിൽ 
എന്നും കാലമാമിടയൻ പാടുമീ 
കണ്ണീരിലെഴുതിയ ഗാനം 
ബാഷ്പ കുടീരമേ - ബലി കുടീരമേ 

ഈ രാത്രി തൻ വിജനതയിൽ

Title in English
Ee rathri than

ഈ രാത്രിതൻ വിജനതയിൽ 
ഈ ദുഃഖ ഗാനത്തിൻ കരയിൽ 
ഇനിയുറങ്ങൂ പ്രിയനിനിയുറങ്ങൂ 
ഇനിയുറങ്ങൂ പ്രിയനിനിയുറങ്ങൂ 

ഇതളിതളായ്‌ ഇരുളിൽ കൊഴിയും 
ഈ ബാഷ്പബിന്ദുക്കളാലെ 
ഈ ബാഷ്പബിന്ദുക്കളാലെ 
ഇതളിതളായ്‌ ഇരുളിൽ കൊഴിയും 
ഈ ബാഷ്പബിന്ദുക്കളാലെ 
എകാന്ത നിമിഷങ്ങൾ തീർക്കുകയാണൊരു 
മൂകാനുരാഗ കുടീരം - ഒരു 
മൂകാനുരാഗ കുടീരം 

ഈ രാത്രിതൻ വിജനതയിൽ 
ഈ ദുഃഖ ഗാനത്തിൻ കരയിൽ 
ഇനിയുറങ്ങൂ പ്രിയനിനിയുറങ്ങൂ 
ഇനിയുറങ്ങൂ പ്രിയനിനിയുറങ്ങൂ 

അരുതേ അരുതേ അരുതേ

Title in English
Aruthe aruthe

അരുതേ - അരുതേ - അരുതേ
അറബിപ്പൊന്നിനു വിൽക്കരുതെ - എന്നെ 
അടിമപ്പെണ്ണാക്കി മാറ്റരുതേ (അറബി...) 
അരുതേ - അരുതേ 

ദാഹിക്കും ഹൃദയവുമായി 
ദില്ലിയിൽ വന്നവൾ ഞാൻ 
ദാഹിക്കും ഹൃദയവുമായി 
ദില്ലിയിൽ വന്നവൾ ഞാൻ 
മരുഭൂമികളുടെ വളർത്തുകിളിയായ്‌ 
പറന്നിരുന്നവൾ ഞാൻ - പാടി 
പറന്നിരുന്നവൾ ഞാൻ 
മരുഭൂമികളുടെ വളർത്തുകിളിയായ്‌ 
പറന്നിരുന്നവൾ ഞാൻ - പാടി 
പറന്നിരുന്നവൾ ഞാൻ (അരുതേ..)