കണ്ണാടിക്കൂട്ടിലെ കണ്ണുനീർക്കൂട്ടിലെ
കണ്ണാടിക്കൂട്ടിലെ കണ്ണുനീര്‍ക്കൂട്ടിലെ
സ്വര്‍ണ്ണമത്സ്യങ്ങളേ സ്വര്‍ണ്ണമത്സ്യങ്ങളേ
നൊമ്പരങ്ങള്‍ ഖല്‍ബിലൊതുക്കും
നിങ്ങളും ഞാനുമൊരുപോലെ
നിങ്ങളും ഞാനുമൊരുപോലെ
കണ്ണാടിക്കൂട്ടിലെ കണ്ണുനീര്‍ക്കൂട്ടിലെ
സ്വര്‍ണ്ണമത്സ്യങ്ങളേ സ്വര്‍ണ്ണമത്സ്യങ്ങളേ
കരയുവാന്‍ പോലും ഭാഗ്യം കിട്ടാത്ത
തടവുകാരികളേ
ഏഴാം ബഹറിലെ ഏതോ കിനാവിന്റെ
തോഴികളായിരുന്നു
ഏഴാം ബഹറിലെ ഏതോ കിനാവിന്റെ
തോഴികളായിരുന്നു - നമ്മള്‍
തോഴികളായിരുന്നു
കണ്ണാടിക്കൂട്ടിലെ കണ്ണുനീര്‍ക്കൂട്ടിലെ
സ്വര്‍ണ്ണമത്സ്യങ്ങളേ സ്വര്‍ണ്ണമത്സ്യങ്ങളേ