പണ്ടൊരു രാജ്യത്തൊരു

Title in English
Pandoru rajyathoru

പണ്ടൊരു രാജ്യത്തൊരു 
രാജ്യത്തൊരു രാജകുമാരി
പഞ്ചമിരാവിൽ പൊന്നും 
തൊട്ടിലിലാടിയുറങ്ങി 
(പണ്ടൊരു... )

ആയിരമോമൽക്കണ്ണുകളോടെ
അമ്മയടുക്കലിരുന്നു
അമ്മയ്ക്കൊരു മകളല്ലിപ്പൂമകള -
വളൊരു കുസൃതിക്കാരി 
(പണ്ടൊരു... )

അങ്ങനെയങ്ങനെയന്നൊരു രാത്രിയിൽ
അമ്മയുറങ്ങിപ്പോയി
കർക്കടകക്കരിമുകിലുകളവളെ
കറുത്ത വാവിനു നൽകി 
(പണ്ടൊരു... )

മാനത്തമ്മയുറക്കമുണർന്നൂ
മകളെത്തേടിയലഞ്ഞൂ
കറുത്ത വാവിൻ കല്ലറയിങ്കൽ
കണ്മണി നിന്നു കരഞ്ഞൂ

കുറിഞ്ഞിപ്പൂച്ചേ

കുറിഞ്ഞിപ്പൂച്ചേ കുറിഞ്ഞിപ്പൂച്ചേ
കുടിക്കാനിത്തിരിപ്പാല്
ഇത്തിരിപ്പാല് (കുറിഞ്ഞി...)

കണ്ണടച്ച്  മുത്തിമുത്തി കുടിച്ചാലോ നിന്നെ
അണ്ണാൻ കുഞ്ഞും കാണൂല്ലാ
അമ്പലപ്രാവും കാണൂല്ലാ കാണൂല്ലാ
കണ്ണിലു രണ്ടു ചില്ലുവിളക്കുകൾ തന്നതാര്
നിന്റെ കമ്പിളിരോമക്കുപ്പായത്തുണി തുന്നിയതാര് (കുറിഞ്ഞി...)

ചുണ്ടെലി മാമന് കൊമ്പൻ മീശ
കൊഴിഞ്ഞു പോയി
നിന്നെ കണ്ടിട്ടങ്ങേ വീട്ടിലെ തത്തമ്മ പറന്നു പോയി
പറന്നു പോയി (കുറിഞ്ഞി...)

മരമായ മരമൊക്കെ തളിരിട്ടു

Title in English
Maramaya maramokke

 

മരമായ മരമൊക്കെ തളിരിട്ടു പൂവിട്ടു
മലയാളം പൊന്നോണപ്പൂവിട്ടു
മലയാളം പൊന്നോണപ്പൂവിട്ടു

വെള്ളാമ്പൽപ്പൊയ്കയിലും
വെള്ളാരം കുന്നിലും
അല്ലിപ്പൂന്തുമ്പികൾ വട്ടമിട്ടു
അല്ലിപ്പൂന്തുമ്പികൾ വട്ടമിട്ടു

ഒന്നാകും കുന്നിന്മേൽ അമ്പലക്കുന്നിന്മേൽ
ഒന്നല്ല പത്തല്ല പൊന്നിലഞ്ഞി (2)
ആ പൂ ഈ പൂ ആയിരം പൂ ചൂടി
ആടണം പാടണം തോഴിമാരേ (2) - നൃത്ത
മാടണം പാടണം തോഴിമാരേ 

മരമായ മരമൊക്കെ തളിരിട്ടു പൂവിട്ടു
മലയാളം പൊന്നോണപ്പൂവിട്ടു
മലയാളം പൊന്നോണപ്പൂവിട്ടു

പ്രിയേ പൂക്കുകില്ലേ

Title in English
Priye pookkukille

പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
പ്രിയേ പൂക്കുകില്ലേ

ചിറകറ്റുവീഴും ദിവാസ്വപ്നമായ്
ഒരു ദീപം തേടും തിരിനാളമായ്
മുകില്‍ക്കൂടുതേടും വേഴാമ്പലായ്
നിശാഗാനമായ് ഞാൻ അലഞ്ഞൂ സഖീ
പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
പ്രിയേ പൂക്കുകില്ലേ

അമൃതം പകർന്ന രാത്രി (M)

Title in English
Amrutham pakarnna rathri (M)

അമൃതം പകർന്ന രാത്രി
അനുഭൂതി പൂത്ത രാത്രി
വിടരും നീ അഴകേ
വിടരും നീ അഴകേ

മുകിൽ പുൽകും ഇന്ദുകലയായ്‌
എൻ ഗാന ഗഗനമാകെ
വിടരും നീ അഴകേ
വിടരും നീ അഴകേ

കവിതാ നദീതടങ്ങൾ
പ്രിയദർശിനീ വനങ്ങൾ
നിന്നെ - വിരിഞ്ഞ പൂവേ
തിരയുന്നിതെൻ കിനാക്കൾ
ഓ....

ഹിമശംഖുമാല ചാർത്തി
ഉടലാകെ കുളിരു കോരി
വിടരും നീ അഴകേ
വിടരും നീ അഴകേ

ഇതു പ്രേമസുരഭിമാസം
കതിർവീശി മന്ദഹാസം
ഒരു വീണ തേടുമീ ഞാൻ
അനുരാഗ മൗനഗാനം
ഓ...

എൻ ഹൃദയസിന്ധു മേലെ
ഒരു ഗാനഹംസമായി
ഒഴുകും നീ അഴകേ
ഒഴുകും നീ അഴകേ

വാർതിങ്കൾ കണിവെയ്ക്കും രാവിൽ

Title in English
Vaarthinkal kani

വാർതിങ്കൾ കണിവയ്ക്കും രാവിൽ
വാസനപ്പൂവുകൾ വിരിയും രാവിൽ (2)
വിഷുക്കൈനീട്ടം തന്നവനേ
വിവാഹമോതിരമെന്നു തരും (2)
(വാർതിങ്കൾ..)

ഒരു നേരം നമ്മൾ കണ്ടില്ലെങ്കിൽ
ഒന്നരികിൽ വന്നില്ലെങ്കിൽ
മനസ്സിലെ മാൻപേട ഉറങ്ങുകില്ല
മോഹപുഷ്പങ്ങൾ വിടരുകില്ല - എന്റെ
മോഹപുഷ്പങ്ങൾ വിടരുകില്ല
വാർതിങ്കൾ കണിവയ്ക്കും രാവിൽ
വാസനപ്പൂവുകൾ വിരിയും രാവിൽ

പ്രിയമാനസാ നിന്‍ മനോരഥത്തില്‍ ‍
എനിക്കിരിക്കാന്‍ ഇടമുണ്ടോ (2)
പകല്‍കിനാക്കള്‍ വിരിക്കും മെത്തയില്‍
എനിക്കുറങ്ങാന്‍ ഇടമുണ്ടോ - ഒന്നെ-
നിക്കുറങ്ങാന്‍ ഇടമുണ്ടോ

വീട്ടിലിന്നലെ വടക്കുനിന്നാരോ

Title in English
Veettilinnale

വീട്ടിലിന്നലെ വടക്കുനിന്നാരോ
വിരുന്നു വന്നതു ഞാനറിഞ്ഞു
വിരിഞ്ഞു നില്‍ക്കും സ്വപ്നവുമായ് നീ-
ഒരുങ്ങി നിന്നതും ഞാനറിഞ്ഞു 
ഒരുങ്ങി നിന്നതും ഞാനറിഞ്ഞു 

പാതി ചാരിയ വാതിലിന്നരികില്‍
കാതോര്‍ത്തു നിന്നപ്പോളെന്തു തോന്നി
എന്തു തോന്നി എന്തു തോന്നി 
ഒളികണ്ണാല്‍ നിന്റെ പുതുമണവാളനെ 
ഒരുനോക്കു കണ്ടപ്പോളെന്തു തോന്നി
പോ പെണ്ണേ പോടി പെണ്ണേ
ചിലയ്ക്കാതെ  പോ പെണ്ണേ
(വീട്ടിലിന്നലെ.. )

നിഴലുകളേ നിഴലുകളേ

Title in English
Nizhalukale

നിഴലുകളേ...  നിഴലുകളേ 
നിഴലുകളേ നിഴലുകളേ 
നിങ്ങളെന്തിനു കൂടെ വരുന്നു 
നിശ്ശബ്ദ നിഴലുകളേ (2) 
നിഴലുകളേ നിഴലുകളേ 

എന്നെ മാത്രം കരി കൊണ്ടെന്തിന് 
മണ്ണില്‍ വരയ്ക്കുന്നു നിങ്ങള്‍ (2) 
നിങ്ങള്‍ പ്രതികാര ഭീകരരൂപങ്ങള്‍ 
നിങ്ങള്‍ ഇരുട്ടിന്റെ പ്രേതങ്ങള്‍ 
നിഴലുകളേ നിഴലുകളേ 

ജീവിതം വിളയും ഖനികള്‍ തേടി ഞാന്‍ 
ഈ വഴിത്താരയില്‍ വന്നു (2) 
കനകം കണ്ടില്ല രത്നങ്ങള്‍ കണ്ടില്ല 
കണ്ടതു കല്‍ക്കരിയല്ലോ 

നിഴലുകളേ നിഴലുകളേ 
നിങ്ങളെന്തിനു കൂടെ വരുന്നു 
നിശ്ശബ്ദ നിഴലുകളേ (2) 

നോ വേക്കൻസി

Title in English
No vaccancy

നോ വേക്കന്‍സി നോ വേക്കന്‍സി
ഭൂമിയിലെവിടെച്ചെന്നാലും
നോ വേക്കന്‍സി മനുഷ്യനു നോ വേക്കന്‍സി 
നോ വേക്കന്‍സി നോ വേക്കന്‍സി
ഭൂമിയിലെവിടെച്ചെന്നാലും
നോ വേക്കന്‍സി - മനുഷ്യനു 
നോ നോ നോ വേക്കന്‍സി 

പിറന്ന നാടും വീടും വിട്ടു വരുന്നവരേ
നോ വേക്കന്‍സി
ജനിച്ച തെറ്റിനു ജീവിതഭാരം ചുമന്നലഞ്ഞവരേ
നോ വേക്കന്‍സി
തൊഴിലും തേടി തെരുവുകള്‍ നീളെ
തളര്‍ന്നു വീണവരേ തളര്‍ന്നു വീണവരേ
നഗരവിളക്കിനു കീഴിലുറങ്ങിയുണര്‍ന്നവരേ
നമ്മുടെ തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴെ തെരുവീഥി... തെരുവീഥി