പവിഴമുത്തിനു പോണോ

പവിഴമുത്തിനു പോണോ പോണോ
പാതിരാപ്പൂവിനു പോണോ നീ
പമ്പയാറേ പമ്പയാറേ
പാൽക്കടൽ കാണാൻ പോണോ (പവിഴ...)

കിഴക്കൻ കാട്ടിലെ കിഴവൻ കുന്നിനു
കറിക്കു മീനിനു പോണോ
കരയ്ക്കുറങ്ങണ കദളിത്തയ്യിനു
കമ്മലു തീർക്കാൻ പോണോ (പവിഴ...)

തപസ്സിരിക്കുന്ന താമരപ്പെൺനിനു
ധനുമാസത്തിൽ കല്യാണം
പോയി വരുമ്പോൾ പൂത്താലി തീർക്കാൻ
പൊന്നും കൊണ്ടേ പോരാവൂ (പവിഴ....)