എവിടെയോ കളഞ്ഞുപോയ കൗമാരം....
ഇന്നെന്റെ ഓർമ്മയിൽ തിരയുന്നു...
ഇന്നെന്റെ ഓർമ്മയിൽ ഞാൻ തിരയുന്നു...
ഇലഞ്ഞികൾ പൂക്കുന്ന ഗ്രാമത്തിലോ
നിഴലിന്മേൽ നിഴൽവീഴും നഗരത്തിലോ
എവിടെയോ... എവിടെയോ......
മിഴികളിലൊരുതുള്ളി വെളിച്ചത്തിനായ്
വഴിപാടു ഹോമിച്ച നടക്കാവിലോ..
മനസ്സിന്റെ വീണയിൽ അപസ്വരം മീട്ടുവാൻ
മടിക്കാത്ത കാലത്തിൻ മടിത്തട്ടിലോ....
(എവിടെയോ കളഞ്ഞുപോയ)
മറക്കുവാൻ കഴിയാത്ത ബന്ധങ്ങളും
മരിയ്ക്കാത്ത വാചാല നിമിഷങ്ങളും..
കൊതിയോടെ ഒരുനോക്കു കണികാണുവാൻ
തുടിയ്ക്കുന്ന ഹൃദയത്തിൻ വഴിവക്കിലോ...
(എവിടെയോ കളഞ്ഞുപോയ)
.