നളദമയന്തി കഥയിലെ

നളദമയന്തി കഥയിലെ അരയന്നം പോലെ..
കുണുങ്ങി കുണുങ്ങി പോകും പെണ്ണേ
പൂമിഴിയാളേ.. മലർമിഴിയാളേ.....
ഒരു മണിമണ്ഡപത്തിൽ ഒരു ശുഭമുഹൂർത്തത്തിൽ
നവയുവദമ്പതികൾ ഞാനും നീയും....

മദനലഹരി മിഴിയിലിഴയും സുന്ദരി പൊൻ‍പൂവേ..
അരുണകിരണം കവിളിലലിയും ചെമ്പക പെൺപൂവേ..
പ്രിയസല്ലാപം അതൊരുല്ലാസം സുമുഖീ.. സുരുചീ..
ഈണവും മൂളി താനവും പാടി അരികിലൊഴുകിവായോ
മധുമൊഴിയാളേ....

(നളദമയന്തി)

തൃക്കാക്കരെ പൂ പോരാഞ്ഞ്

Title in English
thrikkakkare poo

ആ....
തൃക്കാക്കരെ പൂ പോരാഞ്ഞ്
തിരുനക്കരെ പൂ പോരാഞ്ഞ്
തിരുമാന്ധാംകുന്നിലെത്തിയ തെക്കൻകാറ്റേ
നിന്റെ ഓമൽ പൂപ്പാലിക ഞാൻ ഒന്നുകണ്ടോട്ടേ
ഒന്നുകണ്ടോട്ടേ....
(തൃക്കാക്കരെ..)

താലിമുല്ലയുണ്ടല്ലോ
ചെന്താമരത്തളിരുണ്ടല്ലോ
പ്രഭാതചന്ദന തിലകം ചാർത്തിയ
പാരിജാതമുണ്ടല്ലോ
നിന്നെ വികാരതരളിതനാക്കിയ
നിശാഗന്ധിയുണ്ടല്ലോ
ഇനിയെന്തിനീ പൂജയ്ക്കു പൂത്തൊരു
തുളസിപ്പൂ...
(തൃക്കാക്കരെ..)

Film/album

കേരളം കേരളം

Title in English
Keralam Keralam

കേരളം..കേരളം..
കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ ‍കേരളം...

പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
പുന്നെല്ലിൻ പാടത്തിലൂടെ...
മാവേലിമന്നന്റെ മാണിക്യത്തേരുവരും
മാനസപ്പൂക്കളങ്ങളാടും..ആടും...

(കേരളം)

നീരദമാലകളാൽ പൂവിടും മാനം കണ്ട്
നീളാനദീ ഹൃദയം പാടും....
തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം
കൈകൊട്ടിപ്പാട്ടുകൾതൻ മേളം... മേളം...

(കേരളം)

 

 

.

മൗനസരോവരമാകെയുണർന്നു


മൗനസരോവരമാകെയുണർന്നു
സ്നേഹമനോരഥവേഗമുയർന്നു
കനകാംഗുലിയാൽ തംബുരു മീട്ടും
സുരസുന്ദരിയാം യാമിനിപോലും
പാടുകയായ് മധുഗാനം..

കാതരമാം മൃദുപല്ലവിയെങ്ങോ
സാന്ത്വനഭാവം ചൊരിയുമ്പോൾ
ദ്വാപര മധുര സ്മൃതികളിലാരോ
മുരളികയൂതുമ്പോ‍ൾ
അകതാരിൽ അമൃതലയമലിയുമ്പോൾ
ആത്മാലാപം നുകരാൻ അണയുമോ
സുകൃതയാം ജനനീ..

മാനസമാം മണിവീണയിലാരോ
താരകമന്ത്രം തിരയുകയായ്
മംഗളഹൃദയധ്വനിയായ് ദൂരെ
ശാരിക പാടുകയായ്
പൂമൊഴിയിൽ പ്രണവമധു തൂവുകയായ്
മണ്ണിൻ മാറിൽ കേൾപ്പൂ
സഫലമാം കവിതതൻ താളം..

 

 

.

Film/album
Raaga

കാളിദാസന്റെ കാവ്യഭാവനയെ

കാളിദാസന്റെ കാവ്യഭാവനയെ
കാൽച്ചിലമ്പണിയിച്ച സൗന്ദര്യമേ...
കാളിദാസന്റെ കാവ്യഭാവനയെ....

വസന്തസുഗന്ധത്താൽ അന്തഃരംഗത്തിൽ
മധുമഞ്ജുഷനൽകും അനുരാഗമേ...
എന്റെ പ്രഭാതങ്ങൾക്കഴകുകൂട്ടി നീ..
എന്റെ പ്രദോഷങ്ങൾക്കിളമ കൂട്ടി..

(കാളിദാസന്റെ)

മാളവകന്യക മൂകഭാവം
മാദകനെഞ്ചിൽ ചാർത്തി നീ..
കൗമാര മാനസ ദാഹമോടെ...
സൗഭഗം ഉർവശി ഏകി നീ..
ആലോലരാഗവർണ്ണം പകർന്നു നീ..
ആശ്രമതീരത്തെ മിഥുനങ്ങളിൽ..
എന്റെ ഏകാന്തത ധന്യമാക്കി നീ..
എന്റെ ഏകാഗ്രത വിശുദ്ധമാക്കി..

(കാളിദാസന്റെ)

.

Film/album

ഭഗവാൻ ഭഗവത്ഗീതയിൽ പാടി

Title in English
Bhagavan Bhagavath Geethayil

ഭഗവാൻ ഭഗവത്ഗീതയിൽ പാടി..
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..
കൗരവരിന്നും ചൂതിൽ ജയിപ്പൂ ...കൃഷ്ണാ നീയെവിടെ...
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..

കർണ്ണൻ മകനെന്നറിയും കുന്തി
കണ്ണീരു കുടിക്കുന്നു...കണ്ണീരു കുടിക്കുന്നു...
ദ്രൗപദിയിന്നും പ്രാർത്ഥിക്കുന്നു..
ദ്രൗപദിയിന്നും പ്രാർത്ഥിക്കുന്നു
കൃഷ്ണാ നീയെവിടെ... എവിടെ...
കൃഷ്ണാ.. നീയെവിടെ...
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..

നീലാംബരമേ താരാപഥമേ

Title in English
neelaambarame

നീലാംബരമേ - താരാപഥമേ
ഭൂമിയിൽ ഞങ്ങൾക്കു ദുഃഖങ്ങൾ നൽകിയ
ദൈവമിപ്പൊഴും അവിടെയുണ്ടോ
അവിടെയുണ്ടോ...
(നീലാംബരമേ..)

വെള്ളിച്ചൂരലും ചുഴറ്റി
വെള്ളത്താടിയും പറത്തി
നക്ഷത്രപ്പളുങ്കുകൾ പാകിയ വഴിയിൽ
നടക്കാനിറങ്ങാറുണ്ടോ - ദൈവം
നടക്കാനിറങ്ങാറുണ്ടോ
കണ്ണീരിവിടെ കടലായി - ഞങ്ങൾ 
കണ്ടിട്ടൊരുപാടു നാളായി...
(നീലാംബരമേ..)

Film/album

മുടി നിറയെ പൂക്കളുമായ്

Title in English
MUdi niraye pookkalumaay

മുടി നിറയെ പൂക്കളുമായ്
കടമിഴിയിൽ കവിതയുമായ്
മധുമതി നിന്നെ കാണുമ്പോളൊരു
മധുരവികാരം - മനസ്സിൽ
മധുരവികാരം

ആ വികാരസരസ്സിൽ ഞാനൊരു
പൂവിതളായ് വിരിയുമ്പോൾ
കണ്ണിലെ കവിതയ്ക്കു പറന്നുയരാനൊരു
കനകച്ചിറകു തരാമോ 
(മുടി നിറയെ ... )

വെള്ളക്കസവുടയാടയുടുത്തൊരു
വയനാടൻ കിളി പോലെ
പറന്നകന്നു പോയാലോ നീ
പവിഴപ്പൂങ്കാവിൽ - മറ്റൊരു
പവിഴപ്പൂങ്കാവിൽ

ചങ്ങമ്പുഴയുടെ രമണനിലെ
ചന്ദ്രികയല്ല ഞാൻ
കാമഹൃദയങ്ങളമ്മാനമാടും
ദേവദാസിയല്ല ഞാൻ 

തൊട്ടാൽ പൊട്ടുന്ന പ്രായം

Title in English
Thottal pottunna prayam

തൊട്ടാൽ പൊട്ടുന്ന പ്രായം - ഇതു
സ്വപ്നം കാണുന്ന പ്രായം
തങ്കമിത്ര സുന്ദരിയായ് ഞാൻ
കണ്ടിട്ടില്ല - ഇതുവരെ കണ്ടിട്ടില്ല 
തൊട്ടാൽ പൊട്ടുന്ന പ്രായം

കണ്ണുകളിത്ര വിടർന്നിട്ടില്ലാ
കവിളിത്ര ചുവന്നിട്ടില്ലാ
കൈയ്യിൽ മുന്തിരിപ്പാത്രവുമായ്
കാത്തിരുന്നിട്ടില്ലാ - ഇങ്ങനെ
കാത്തിരുന്നിട്ടില്ല 
തൊട്ടാൽ പൊട്ടുന്ന പ്രായം

ഈ നിശാസദനത്തിൽ നമുക്കു
പറന്നു നടക്കേണം
ഈ മദിരോത്സവലഹരിയിൽ മുങ്ങി
മയങ്ങിയുറങ്ങേണം - മാറിൽ
മയങ്ങിയുറങ്ങേണം 

വർണ്ണപുഷ്പങ്ങൾ

വർണ്ണപുഷ്പങ്ങൾ വാരിത്തൂകും
വസന്തസന്ധ്യകളേ
സ്വർണ്ണരഥങ്ങളിലെന്തിനു വന്നൂ
സ്വർഗ്ഗകുമാരികളേ
ഏഴു തിരിയിട്ടു വിളക്കു കൊളുത്തിയ ഞാൻ
എതിരേറ്റവളല്ലേ നിങ്ങളെ
എതിരേറ്റവളല്ലേ
താമരവളയക്കൈകൾ കൂപ്പി
തപസ്സിരുന്നവളല്ലേ (വർണ്ണ...)

ആരു നീ...ആരു നീ...
ആശ്രമകന്യകയാരോ നീ
അരുന്ധതിയോ അഹല്യയോ
അപ്സരസുന്ദരിയോ
കാശ്യപമുനിയെ കണ്ടു തൊഴാൻ വന്ന
കാനനദേവതയോ
ദമയന്തിയോ മൈഥിലിയോ ദ്രുപദരാജപുത്രിയോ
ദേവഗുരുവിനെ പരിചരിക്കാൻ വന്ന
ദേവകുമാരികയോ (ആരുനീ...‌)