സ്ത്രീഹൃദയം ഇതു സ്ത്രീഹൃദയം

Title in English
Sthree hrudayam

സ്ത്രീഹൃദയം - ഇതു സ്ത്രീഹൃദയം
വികാര തിരകള്‍ ഇരമ്പീ
തീരം തകരും സ്ത്രീഹൃദയം
സ്ത്രീഹൃദയം - ഇതു സ്ത്രീഹൃദയം

വിധിയുടെ വജ്രപടവാള്‍ മുനയാല്‍ 
മുറിവുകളേറ്റൂ - ഇന്നതില്‍ മുറിവുകളേറ്റൂ
വേളിച്ചരടിന്‍ പ്രാണഞരമ്പിനു 
വേരുകള്‍ അറ്റൂ - ഓ....
(സ്ത്രീ )ഹൃദയം...)

ചിറകുവിതര്‍ത്ത കിനാവുകള്‍ ചാര്‍ത്തിയ 
ചിലമ്പുമായി - ചിലമ്പുമായി
വേദനയഗ്നി കൊളുത്തിയ പോലേ
പോകുവതെവിടെ നീ
സ്ത്രീഹൃദയം - ഇതു സ്ത്രീഹൃദയം

 

പോളീഷ് പോളിഷ്

Title in English
Polish

പോളിഷ് പോളിഷ്
കൊച്ചിയിലും കിട്ടൂലാ
കൊല്ലത്തും കിട്ടൂലാ
ബോംബേ കപ്പലിൽ വന്നിറങ്ങിയ
ബൂട്ട് പോളിഷ്

(പോളിഷ്... )

കണ്ണിൽ കൂളിംഗ് ഗ്ലാസ്സ്
ചുണ്ടിൽ ഹിന്ദി ട്യൂൺ
തലയിൽ കുരുവിക്കൂട്
കരളിൽ സിനിമാസ്റ്റാറ്
കാലിലൊട്ടിയ കളസവുമിട്ട്
കറങ്ങി നടക്കുന്നവരേ
ഷൂസിലീ പോലിഷിട്ടാൽ
ഷുവർ ചാൻസ്

(പോളിഷ്... )

ആയിരം ചിറകുള്ള സ്വപ്നങ്ങളേ

ആയിരം ചിറകുള്ള സ്വപ്നങ്ങളേ
ആകാശപുഷ്പങ്ങളേ
താഴ്വരക്കാട്ടിൽ തപസ്സിരിക്കും ഈ
താഴമ്പൂവിനെയോർമ്മയില്ലേ (ആയിരം..)

മറന്നൂ മധുരഗീതങ്ങൾ
മറന്നൂ മദനനൃത്തങ്ങൾ
മനസ്സിൻ മൗന വേദനയിൽ
മയങ്ങും പാതിരാ മലർ ഞാൻ

സ്വപ്നങ്ങൾ പണ്ടു കൊളുത്തിക്കെടുത്തിയ
മുത്തുവിളക്കിന്റെ കീഴിൽ
പൂവമ്പൻ കാണാത്ത പൂമ്പൊടി ചൂടാത്ത
പൂജക്കെടുക്കാത്ത പൂവാണു ഞാൻ ആ
വരില്ലേ വർണ്ണരഥമേറി
വസന്തം വീണ്ടുമെൻ കുടിലിൽ
ഇനിയും രാഗസുധ തൂകി
വരുമോ മധുപനെന്നരികിൽ
യവനിക മാറി യവനിക മാറി
തങ്കത്തേരിലെഴുന്നള്ളുന്നൂ
തേജോ രൂപൻ നാഥൻ (ആയിരം..)

പൊന്മലയോരത്ത്

Title in English
Ponmalayorathu

പൊന്മലയോരത്ത് പുഴയുടെ തീരത്ത്
പഞ്ചമിയെന്നൊരു പെണ്ണ്
കുമ്പിളിനുള്ളിൽ കുളിരും കൊണ്ട്
കുളിക്കാൻ വന്നൂ - കുളിക്കാൻ വന്നൂ 
പൊന്മലയോരത്ത് പുഴയുടെ തീരത്ത്
പഞ്ചമിയെന്നൊരു പെണ്ണ്

കനകക്കസവുടയാടയഴിച്ചവൾ
കല്പടവിന്മേൽ വെച്ചു
പാലാഴിയിലെ പളുങ്കു പോലെ
പവിഴമത്സ്യം പോലെ
അരനീർ വെള്ളത്തിൽ നീന്തി നടന്നു
അവളൊരു പുഷ്പശരം പോലെ
(പൊന്മല... )

ആമ്പൽപ്പൂക്കളെയിക്കിളിയിട്ടും
കൊണ്ടതു വഴി വന്നൊരു കാറ്റ് (2)
ചന്ദനക്കല്ലിൽ നിന്നവളുടെ ചേലകൾ
എന്തിനു വാരിയെടുത്തൂ നീ (2)

സഖി സഖി നിന്നെ

Title in English
Sakhi sakhi ninne

സഖി സഖി നിന്നെ കാണാനെത്തിയ
സങ്കല്പകാമുകനാണു ഞാൻ
നിന്റെ കിനാവുകൾ നൃത്തം വെയ്ക്കും
ചന്ദ്രകാന്ത മണ്ഡപനടയിൽ
അന്നൊരു വൈശാഖസന്ധ്യയിൽ നിന്റെ
ആരാധകനായ് വന്നൂ ഞാൻ 
(സഖി..)

സപ്തസ്വരങ്ങൾ ചിലമ്പുകൾ കെട്ടിയ
സഭാതലത്തിൻ സന്നിധിയിൽ
തകർന്ന ജീവിത തംബുരുവിൽ ഞാൻ
താളം തെറ്റിയ ശ്രുതി മീട്ടി 
(സഖി..)

നിന്നനുഭൂതികൾ പീലി വിടർത്തും
ഇന്ദ്രനീലപ്പന്തലിനുള്ളിൽ
എന്നൊരു സ്വയംവരമാലയുമായി
വന്നെന്നരികിൽ നിൽക്കും നീ 
(സഖി..)

കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു

Title in English
Kunjukunju naalilenikkoru

കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു
കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി
തൊടുന്നതെല്ലാം സംഗീതം - അവൾ
തൂകുന്നതെല്ലാം മണിനാദം 
കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു
കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി

ഒന്നിച്ചു ഞങ്ങളുറങ്ങും സ്വപ്നത്തി -
ലൊന്നേ മനസ്സിനു  മോഹം
ഒന്നിച്ചുഷസ്സിലുണർന്നെഴുന്നേൽക്കുമ്പോൾ
ഒന്നേ സിരകളിൽ ദാഹം (2)
ഒന്നേ സിരകളിൽ ദാഹം
എങ്ങനെ കാണാതിരിക്കും - ഞങ്ങൾ
എങ്ങനെ വേർപെട്ടിരിക്കും 
കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു
കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി

മനസ്വിനീ മനസ്വിനീ

Title in English
Manaswinee

മനസ്വിനീ മനസ്വിനീ - നിന്‍
മാനസവീണയിലുണരുവതേതൊരു
മധുരസംഗീതം - മൌനസംഗീതം 
മനസ്വിനീ മനസ്വിനീ 

പ്രേമതപസ്വിനി പാര്‍വതി പാടിയ
കാമുകമന്ത്രമോ (2)
അശോകവനത്തിലെ മൈഥിലി പാടിയ (2)
വിഷാദഗാനമോ  പറയൂ - പറയൂ 
(മനസ്വിനീ.. )

ദേവഹംസത്തിനു ദമയന്തി നല്‍കിയ
ദൂതവാക്യമോ (2)
വൃന്ദാവനത്തിലെ രാധിക പാടിയ (2)
വിരഹഗീതമോ 
വൃന്ദാവനത്തിലെ രാധിക പാടിയ (2)
വിരഹഗീതമോ പറയൂ - പറയൂ 

മനസ്വിനീ മനസ്വിനീ - നിന്‍
മാനസവീണയിലുണരുവതേതൊരു
മധുരസംഗീതം - മൌനസംഗീതം 
മനസ്വിനീ മനസ്വിനീ 

മുരളീ മുരളീ നിൻ

Title in English
Muralee muralee

മുരളീ മുരളീ.....
നിന്‍ മൌനാനുരാഗയമുനതന്‍ കരയില്‍
മയങ്ങിയുണരും മല്ലിക ഞാന്‍
മുരളീ മുരളീ....

നിത്യവസന്തം നര്‍ത്തനമാടും 
നിന്‍ പ്രേമവൃന്ദാവനിയില്‍ 
പൊന്നുഷസ്സില്‍ പൂത്തു തളിര്‍ത്തൊരു
പുഷ്പകുമാരിക ഞാന്‍

മുരളീ മുരളീ.....
നിന്‍ മൌനാനുരാഗയമുനതന്‍ കരയില്‍
മയങ്ങിയുണരും മല്ലിക ഞാന്‍
മുരളീ മുരളീ....

മുഗ്ധമുകുളമിതു വിരിയും മുമ്പേ
മൂകഹൃദയമധു നുകരും മുമ്പേ
പുഷ്പാഞ്ജലിയിതു ചൂടും മുമ്പേ
പിഞ്ചിയെറിയരുതേ - എന്നെ
പിഞ്ചിയെറിയരുതേ

കക്ക കൊണ്ട് കടൽമണ്ണു കൊണ്ട്

Title in English
Kakka kondu

കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു
കളിവീടുവെച്ചതെവിടേ - പണ്ടു 
കളിവീടുവെച്ചതെവിടേ
കടലെടുത്തു പോയ് -കടലെടുത്തു പോയീ

കൈതയോല തളിരോലകൊണ്ടു
കളിവഞ്ചി തീര്‍ത്തതെവിടേ
കളിവഞ്ചി തീര്‍ത്തതെവിടേ
കാറ്റടിച്ചു പോയ് - കാറ്റടിച്ചു പോയീ

തിരമാല കാലിലിടുവിച്ചു തന്ന 
പവിഴച്ചിലങ്കയെവിടേ - പവിഴച്ചിലങ്കയെവിടേ
തീരത്തുതിര്‍ന്നുപോയീ - തീരത്തുതിര്‍ന്നുപോയീ

കനകക്കിനാക്കള്‍ തിരിയിട്ടു തന്ന
കര്‍പൂരദീപമെവിടേ - കര്‍പൂരദീപമെവിടേ
കാറ്റില്‍ പൊലിഞ്ഞു പോയീ 
കാറ്റില്‍ പൊലിഞ്ഞു പോയീ

ഇത്തിരിയില്ലാത്ത കുഞ്ഞേ

ഇത്തിരിയില്ലാത്ത കുഞ്ഞേ
ഈ വഴിത്താരയിൽ ഏകാകിനിയായി
പോവതെങ്ങു നീ
പേടിസ്വപ്നങ്ങൾ കണ്ടുവോ (ഇത്തിരി..)

പിഞ്ചുഹൃദയം നൊന്തുവോ
താലോലിക്കാനുള്ള കൈകൾ നിന്നെ
തല്ലിയുടക്കാൻ വന്നുവോ
സ്നേഹത്തിൻ തീർത്ഥജലം കിട്ടാതെ
ദാഹിച്ചു നിന്നു കരഞ്ഞുവോ (ഇത്തിരി....)

അമ്മിണിച്ചുണ്ടിലൊരുമ്മ തരാൻ
അകലെ നിന്നമ്മ വിളിച്ചുവോ
പൂച്ചക്കണ്ണുള്ള നക്ഷത്രങ്ങളെ
രാത്രിയിൽ കണ്ടു ഭയന്നുവോ
പ്രാർത്ഥന കേൾക്കാത്ത ദൈവത്തിൻ മുമ്പിൽ നീ
ഭ്രാന്തിയെപ്പോലെ ചിരിച്ചുവോ (ഇത്തിരി...)