ഒരു ജാതി ഒരു മതം ഒരു ദൈവം

അസതോമാ സദ് ഗമയ
തമസോമാ ജ്യോതിർ ഗമയ
മൃത്യോർമാ അമൃതം ഗമയ

ഒരു ജാതി ഒരു മതം ഒരു ദൈവം
ഓർമ്മ വേണമീയദ്വൈത മന്ത്രം 
ഒരു ജാതി ഒരു മതം

സന്ധ്യാനാമം ചൊല്ലുമ്പൊൾ
അന്തിവിളക്കു കൊളുത്തുമ്പോൾ
മാനത്തു തിരയേണ്ട മണ്ണിൽ തിരയേണ്ട
മനസ്സിലെയീശ്വരനൊന്നല്ലോ 

ഒരു ജാതി ഒരു മതം ഒരു ദൈവം
ഓർമ്മ വേണമീയദ്വൈത മന്ത്രം 
ഒരു ജാതി ഒരു മതം

ജീവിതം നീർത്തിയ പുൽത്തഴപ്പായയിൽ
ഓരോ നേരവും നിസ്ക്കരിക്കുമ്പോൾ
മതമേതായാലും ജാതിയേതായാലും
മനുഷ്യൻ മറക്കരുതീ മന്ത്രം 

ഒരു ജാതി ഒരു മതം ഒരു ദൈവം
ഓർമ്മ വേണമീയദ്വൈത മന്ത്രം 
ഒരു ജാതി ഒരു മതം