ഭൂമിയ്ക്കു നീയൊരു ഭാരം

Title in English
Bhoomikku neeyoru bharam

 

ഭൂമിയ്ക്കു നീയൊരു ഭാരം 
പോകുവതെങ്ങോ നീ 
പോകുവതെങ്ങോ നീ 
പാപി ചെല്ലുന്നിടം പാതാളം 

കനകം വിളയും ഖനികൾ കാണാതെ 
കാക്കപ്പൊന്നിനു പോയവനേ 
നിന്നെപ്പിന്തുടരുന്നു വിധിയൊരു 
നിഴൽ പോലെ കരിനിഴൽ പോലെ 

പശ്ചാത്താപത്തിൻ ഗംഗയിൽ മുങ്ങി നിന്നി 
പാപങ്ങളെന്നിനി തീരും 
കണ്ണീർക്കടലിൽ കളഞ്ഞുപോയൊരു 
കർപ്പൂരവിളക്കിനിയെന്നു കാണും
എന്നു കാണും 

ആലോലം താലോലം

Title in English
Alolam thalolam

ആലോലം താലോലം പൂങ്കാവനത്തിലൊ
രരയന്നമുണ്ടായിരുന്നു (2)
കൂട്ടിലവൾക്കൊരിണക്കിളി പൈങ്കിളി
കൂട്ടിനുമുണ്ടായിരുന്നൂ
ആരീരോ.. (4)

അരയന്നപ്പെണ്മണിയും അവൾ പെറ്റ കണ്മണിയും
അന്നൊരമാവാസിരാവിൽ
കാവിലെ കാർത്തികയുത്സവകാലത്ത്
കഥകളി കാണാൻ പോയ്
കഥകളി കാണാൻ പോയ്

അഞ്ചഴകുള്ളൊരു പെണ്ണിന്റെ വേഷത്തിൽ
പഞ്ചവങ്കാട്ടിലെ നീലി
ആയിരം താമര കണ്‍വല വീശി
ആൺകിളിയേ കൊണ്ടേ പോയ്
ആൺകിളിയേ കൊണ്ടേ പോയ്
(ആലോലം..)

നാണിച്ചു നാണിച്ചു പൂത്തു

Title in English
Naanichu naanichu

നാണിച്ചു നാണിച്ചു പൂത്തു വിടരുന്നൊരു
നാലുമണിപ്പൂവാണു ഞാന്‍ - ഒരു
നാലുമണിപ്പൂവാണു ഞാന്‍
(നാണിച്ചു... )

കണ്ണടച്ചു മയങ്ങി ഞാന്‍
കസ്തൂരിവാകക്കാറ്റില്‍ 
സന്ധ്യവന്നു നുള്ളിയുണര്‍ത്തി
സിന്ദൂരതിലകം ചാര്‍ത്തി
നാണിച്ചു നാണിച്ചു പൂത്തു വിടരുന്നൊരു
നാലുമണിപ്പൂവാണു ഞാന്‍

ആമ്പല്‍പ്പൂ മിഴികള്‍
അസൂയകൊണ്ടൊന്നു ചുവന്നു
അമ്പലമുല്ലകള്‍ ദേവദാസികള്‍
അര്‍ഥം വെച്ചു ചിരിച്ചു
നാണിച്ചു നാണിച്ചു പൂത്തു വിടരുന്നൊരു
നാലുമണിപ്പൂവാണു ഞാന്‍

ഹിമഗിരിതനയേ കുവലയനയനേ

Title in English
Himagirithanaye

ഹിമഗിരിതനയേ - കുവലയനയനേ
ഇനിയുമെന്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലേ 
ഇനിയുമെന്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലേ 
ഹിമഗിരിതനയേ കുവലയനയനേ

എരിയും പഞ്ചാഗ്നി നടുവില്‍ രാപ്പകല്‍
ഉരുകും ഹൃദയവുമായ്
ദേവി നിന്‍ കാരുണ്യ തീര്‍ഥം തേടും
സാവിത്രിയല്ലോ ഞാന്‍ - മറ്റൊരു
സാവിത്രിയല്ലോ ഞാന്‍
ഹിമഗിരിതനയേ കുവലയനയനേ

നിത്യവിരഹമിതു തീരുകയില്ലേ
നെടുമംഗല്യം നല്‍കുകയില്ലേ 
കണ്ണുനീര്‍ കടലില്‍ നിന്നു നീ എന്നെ
കരകയറ്റീടുകയില്ലേ
കൊഴിയുമെന്‍ ജന്മം നിന്‍ പദതളിരിലെ
കൂവളത്തിലയായ് തീരുകയില്ലേ 

പാരിജാതമലരേ

പാരിജാതമലരേ പാരിജാതമലരേ
പാതി വിടർന്ന നിൻ മിഴിയിതളിൽ
പകൽക്കിനാവോ പരിഭവമോ (പാരിജാത,,...)

വിരുന്നുമേശയിൽ വർണ്ണത്തളികയിൽ
വിളറിയിരിക്കും പൂവേ
ഋതുദേവതയുടെയിന്ദ്രസദസ്സിലെ
മദനോത്സവത്തിനു കൂടെ വരൂ
വരൂ വരൂ വരൂ (പാരിജാത...)

നിലാവു പൂത്ത കലാസദനത്തിൽ
നൃത്തം വെയ്ക്കാൻ കൊതിയില്ലേ
മദിരയിൽ മുങ്ങി നിശാഗന്ധികളുടെ
മാറിലുറങ്ങാൻ കൊതിയില്ലേ
വരൂ വരൂ വരൂ (പാരിജാത...)

ശില്പികളേ ശില്പികളേ

Title in English
Shilpikale

ശില്പികളേ - ശില്പികളേ
കലയുടെ രാജശില്പികളേ
കല്പനയുടെ വെണ്ണക്കല്ലില്‍ 
കൊത്തിയതാരുടെ രൂപം
ആരുടെ മായാരൂപം
ശില്പികളേ ശില്പികളേ

കാമദേവനാണെങ്കില്‍
കണ്മുനയാലമ്പെയ്യും 
മാദകമായ വികാരവുമായ് ഞാന്‍ 
മയൂരനര്‍ത്തനമാടും - ഞാന്‍ 
മയൂരനര്‍ത്തനമാടും
ശില്പികളേ  ശില്പികളേ
കലയുടെ രാജശില്പികളേ

ചാഞ്ചക്കം

Title in English
Chanchakkam

ചാഞ്ചക്കം ചാഞ്ചക്കം
ചന്ദനപ്പാവ കളിപ്പാവ (2)
പാവക്കുഞ്ഞേ പാവക്കുഞ്ഞേ
പഞ്ചാരയുമ്മ പഞ്ചാരയുമ്മ
(ചാഞ്ചക്കം..)

പത്തായം പെറും ചക്കി കുത്തും
അമ്മ വെയ്ക്കും നമ്മളുണ്ണും (2)
മുറ്റത്ത് പിച്ചപ്പിച്ച നടത്തും
മുത്തശ്ശിയമ്മ
നമ്മുടെ മുത്തശ്ശിയമ്മ
(ചാഞ്ചക്കം..)

രാത്രിയിലമ്പിളി മാമന്റെ വീട്ടിലെ
രാജകുമാരന്റെ കഥ പറയും
അച്ഛൻ കഥ പറയും
ഓമനത്തിങ്കൾക്കിടാവോ പാടി
താമരത്തൊട്ടിലിലാട്ടും (2)
അമ്മച്ചി താമര തൊട്ടിലിലാട്ടും
(ചാഞ്ചക്കം..)

മഴമുകിൽ ചിത്രവേല

മഴമുകിൽ ചിത്രവേല മകയിരം ഞാറ്റുവേല..
മരതകപ്പട്ടുടുക്കാൻ ഒരുങ്ങുന്ന വയലേല
മനസ്സിൽ നീ നിൻ മനസ്സാം മലർച്ചെടി പാകി
മറക്കുവതെങ്ങനെ ഞാൻ.. ആ പുലരി
മറക്കുവതെങ്ങനെ ഞാൻ...

മണിപോലെ മഞ്ഞുരുകി മണിച്ചുണ്ടിൽ തേനുരുകി...
മിഴികളാം നക്ഷത്രങ്ങൾ പരസ്പരം പ്രതിജ്ഞചൊല്ലി
പിരിയുകയില്ലിനി നാം.. ഒരിക്കലും പിരിയുകയില്ലിനി നാം...

(മഴമുകിൽ)

യുഗങ്ങളും നൊടികളാകും അരികെ നിൻ നിഴലിരുന്നാൽ...
മനസ്സിലെ മലർച്ചെടികൾ മധുമാസ മഹോത്സവങ്ങൾ
ഒരുമിക്കും ഇരുമേനികൾ ഇനി നമ്മൾ ഉണരുന്ന നവധാരകൾ...

(മഴമുകിൽ)

.

കാവേരീ പാടാമിനി

Title in English
Kaveri Padamini

കാവേരീ, പാടാമിനി സഖി നിന്‍ ദേവന്റെ സോപാനമായ്...
ആരോമലേ, അലയാഴിതന്‍ ആനന്ദമായ് അലിയുന്നു നീ
ആശ്ലേഷമാല്യം സഖീ... ചാര്‍ത്തൂ..

നീളേ വിരഹിണിപോലെ പകലിരവാകേ അലയുകയായ്...
എങ്ങോ പ്രിയതമനെങ്ങോ നിറമിഴിയോടെ തിരയുകയായ്...
വനതരുസഖിയൊടുമരിയൊരു കിളികളോടും...
ദീനദീനമെത്ര കേണു തിരയുകയായ്...
ഹൃദയേശ്വരതിരുസന്നിധി അണയുന്നിത സഖി നീ...

പാടും പ്രിയതരമാടും തിരകളിലാഴും സുഖനിമിഷം..
ഒന്നായ് ഉടലുകള്‍ചേരും ഉയിരുകള്‍ചേരും നിറനിമിഷം..
അരുമയൊടനുപദമനുപദമിവളണയേ..
ആത്മഹര്‍ഷമാര്‍ന്നുപാടുമലകടലേ...
മധുരധ്വനിതരളം തിരുനടനത്തിനൊരുങ്ങൂ...
 

എല്ലാ ദുഃഖവും എനിയ്ക്കു തരൂ

എല്ലാ ദുഃഖവും എനിയ്ക്കു തരൂ..
എന്റെ പ്രിയസഖി പോയ്‌വരൂ...
മനസ്സിൽ പടരും ചിതയിൽ എന്നുടെ
മണിക്കിനാവുകൾ എരിയുമ്പോൾ...
എല്ലാ ദുഃഖവും എനിയ്ക്കു തരൂ..
എന്റെ പ്രിയസഖി പോയ്‌വരൂ...

കഴിഞ്ഞ കഥകൾ മറക്കുക നീ ഈ
കണ്ണിർമുത്തിനു വിടപറയൂ...
മധുവിധുരാവുകൾ മാദകരാവുകൾ
മദനോത്സവമായ് ആഘോഷിയ്ക്കൂ...

(എല്ലാ ദുഃഖവും)

സുമംഗലീ നീ പോയ്‌വരൂ ജീവിത
സുഖങ്ങൾ നിന്നെ തഴുകട്ടേ..
ഇവിടെ ഞാനും എന്നോർമ്മകളും
ഇരുളിന്നിരുളിൽ അലയുകയായ്...

(എല്ലാ ദുഃഖവും)

.

Film/album