നാണിച്ചു നാണിച്ചു പൂത്തു

നാണിച്ചു നാണിച്ചു പൂത്തു വിടരുന്നൊരു
നാലുമണിപ്പൂവാണു ഞാന്‍ - ഒരു
നാലുമണിപ്പൂവാണു ഞാന്‍
(നാണിച്ചു... )

കണ്ണടച്ചു മയങ്ങി ഞാന്‍
കസ്തൂരിവാകക്കാറ്റില്‍ 
സന്ധ്യവന്നു നുള്ളിയുണര്‍ത്തി
സിന്ദൂരതിലകം ചാര്‍ത്തി
നാണിച്ചു നാണിച്ചു പൂത്തു വിടരുന്നൊരു
നാലുമണിപ്പൂവാണു ഞാന്‍

ആമ്പല്‍പ്പൂ മിഴികള്‍
അസൂയകൊണ്ടൊന്നു ചുവന്നു
അമ്പലമുല്ലകള്‍ ദേവദാസികള്‍
അര്‍ഥം വെച്ചു ചിരിച്ചു
നാണിച്ചു നാണിച്ചു പൂത്തു വിടരുന്നൊരു
നാലുമണിപ്പൂവാണു ഞാന്‍

പൂമണമില്ല പരാഗമില്ല
പൊന്നും കുമ്പിളില്‍ മധുവില്ല
എങ്കിലുമെന്നുടെ ദേവനു നല്‍കാന്‍
എനിക്കുമുണ്ടൊരു ഹൃദയം

നാണിച്ചു നാണിച്ചു പൂത്തു വിടരുന്നൊരു
നാലുമണിപ്പൂവാണു ഞാന്‍ - ഒരു
നാലുമണിപ്പൂവാണു ഞാന്‍