ഹിമഗിരിതനയേ - കുവലയനയനേ
ഇനിയുമെന്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലേ
ഇനിയുമെന്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലേ
ഹിമഗിരിതനയേ കുവലയനയനേ
എരിയും പഞ്ചാഗ്നി നടുവില്‍ രാപ്പകല്‍
ഉരുകും ഹൃദയവുമായ്
ദേവി നിന്‍ കാരുണ്യ തീര്‍ഥം തേടും
സാവിത്രിയല്ലോ ഞാന്‍ - മറ്റൊരു
സാവിത്രിയല്ലോ ഞാന്‍
ഹിമഗിരിതനയേ കുവലയനയനേ
നിത്യവിരഹമിതു തീരുകയില്ലേ
നെടുമംഗല്യം നല്‍കുകയില്ലേ
കണ്ണുനീര്‍ കടലില്‍ നിന്നു നീ എന്നെ
കരകയറ്റീടുകയില്ലേ
കൊഴിയുമെന്‍ ജന്മം നിന്‍ പദതളിരിലെ
കൂവളത്തിലയായ് തീരുകയില്ലേ
ഹിമഗിരിതനയേ കുവലയനയനേ
ഇനിയുമെന്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലേ
ഇനിയുമെന്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലേ
ഹിമഗിരിതനയേ കുവലയനയനേ